Fukrey
ഫുക്രേ (2013)
എംസോൺ റിലീസ് – 177
2013ല്‍ മൃഗ്ദീപ് സിംഗ് ലാംബയുടെ സംവിധാനത്തില്‍ ഇറങ്ങിയ കോമഡി സിനിമയാണ് ഫുക്രേ. അലസന്മാരായ ഹണ്ണിയും ചൂച്ചയും കൂട്ടുകാരായിരുന്നു. +2 പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ കിട്ടാന്‍ വേണ്ടി 50000 രൂപ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവര്‍ സഫര്‍, ലാലി എന്നിവരെ കണ്ടുമുട്ടുന്നു. ഇതില്‍ ലാലിക്ക് ഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടാനും സഫറിന് അച്ഛന്‍റെ ഓപ്പറേഷന്‍ നടത്താനും പണം ആവശ്യമായിരുന്നു. ചൂച്ച കാണുന്ന സ്വപ്നത്തില്‍ നിന്ന്‍ ഹണ്ണി ലോട്ടറി നമ്പര്‍ കണ്ടെത്തുകയും അതില്‍ നിന്ന്‍ പണം നേടുകയും ചെയ്യാം എന്നായിരുന്നു അവരുടെ പദ്ധതി. അതിനായി പണം മുടക്കാന്‍ അവര്‍ ബോലി പഞ്ചാബന്‍ എന്ന സ്ത്രീയെ സമീപിക്കുന്നു. തുടര്‍ന്ന്‍ ഉണ്ടാകുന്ന കുഴപ്പങ്ങളും അതില്‍നിന്നുള്ള രക്ഷപ്പെടലും വളരെ രസകരമായി കോമഡിയുടെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നു.