എം-സോണ്‍ റിലീസ് – 2038

ഭാഷ | ഹിന്ദി |
സംവിധാനം | Zoya Akhtar |
പരിഭാഷ | പ്രജുൽ പി |
ജോണർ | ഡ്രാമ, മ്യൂസിക് |
മുറാദ് മുംബൈ ധാരിവിയിലെ ചേരിയിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥിയാണ്. അവന് റാപ്പ് മ്യൂസിക്കിൽ വളരെയധികം താൽപര്യമുണ്ട്. അവന്റെ മാതാപിതാക്കൾക്ക് അവനെ പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കാനാണ് ആഗ്രഹം.
ഡ്രൈവർ ജോലിക്കാരനായ മുറാദിന്റെ അച്ഛൻ ഒരു ദിവസം അപകടത്തിൽ പെട്ട് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാകുന്നു. കുടുംബം പോറ്റാൻ മുറാദിന് പഠനത്തോടൊപ്പം അച്ഛന്റെ ജോലിയും ഏറ്റെടുക്കേണ്ടി വരുന്നു.
ആയിടയ്ക്ക് അവൻ റാപ്പറായ ഷേറിനെ പരിചയപ്പെടുന്നു. അവനിലൂടെ മുറാദ് മുബൈ തെരുവുകളിലെ റാപ്പിന്റെ ലോകത്തേക്ക് എത്തിപ്പെടുന്നു. ആ ലോകം അവനു മുന്നിൽ പുതിയ വാതായനങ്ങൾ തുറക്കുന്നു. മുറാദിന്റെ അച്ഛൻ ഇതിനെ എതിർക്കുന്നു. അവന് അവന്റെ അമ്മാവന്റെ കമ്പനിയിൽ ഒരു ജോലി ശരിയാക്കുന്നു. തൻ്റെ ആഗ്രഹത്തിനും ജീവിതത്തിനും ഇടയിൽ ഏതു തിരഞ്ഞെടുക്കണം എന്നറിയാതെ മുറാദ് ഉഴലുന്നു.
മുംബൈയിലെ യഥാർത്ഥ റാപ്പർമാരായ ഡിവൈനിന്റെയും നേസിയുടേയും ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ധാരാവിയിലെ ചേരിയുടെ ജീവിതക്കാഴ്ചകൾ കാണിക്കുന്ന ഈ ചിത്രം നടൻ രൺവീർ സിങ്ങിൻ്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. ഒപ്പം മികച്ച തിരക്കഥയും സംവിധാനവും ഗാനങ്ങളും ഈ ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു.