Gupt
ഗുപ്ത് (1997)

എംസോൺ റിലീസ് – 1797

Download

5227 Downloads

IMDb

7.3/10

Movie

N/A

1997 ൽ പുറത്തിറങ്ങിയ ഒരു ക്രൈം ആക്ഷൻ പടമാണ് ഗുപ്ത്. മനോഹരങ്ങളായ പാട്ടുകളും സംഘട്ടനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് പടം. പിന്നെ അവസാനം ഒരു ഭയങ്കര ട്വിസ്റ്റും. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും,
ഇതിലെ ഗാനങ്ങൾ ഇപ്പോഴും സൂപ്പർഹിറ്റാണ്‌. 97 -2000കളിൽ പഠിച്ചവർക് അറിയാൻ പറ്റും.

ഗവർണർ ജയ്‌സിംഗ് സിൻഹയുടെ മരണം നടക്കുന്നു. അതിന്റെ കുറ്റം അദ്ദേഹവുമായി അത്ര രസത്തിലല്ലാത്ത, അദേഹത്തിന്റെ ദത്തുപുത്രൻ സാഹിൽ സിൻഹയിലേക്ക് വിരൽ ചൂണ്ടുന്നു.
അതിനിടയിൽ അവരുടെ കുടുംബ ഡോക്ടർ കൂടി കൊല്ലപ്പെടുന്നു. അതും സാഹിലിന്റെ മേൽ ആരോപിക്കപ്പെടുന്നു.  സാഹിൽ തന്റെ കൂട്ടുകാരിയായ ശീതളിനും തന്റെ കാമുകിയായ ഇഷയ്ക്കും ഒപ്പം ചേർന്ന് അന്വേഷണം ആരംഭിക്കുന്നു.

സാഹിലിനു ഈ കൊലപാതക കുറ്റങ്ങളിൽനിന്നു രക്ഷപെടാൻ സാധിക്കുമോ? തന്റെ പിതാവിന്റെ യഥാർത്ഥ കൊലയാളിയെ കണ്ടുപിടിക്കാൻ പറ്റുമോ?

ബോബി ഡിയോൾ, കാജൽ, മനീഷ കൊയ്‌രാള എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്നു.