എം-സോണ്‍ റിലീസ് – 2583

ഭാഷ | ഹിന്ദി |
സംവിധാനം | Saket Chaudhary |
പരിഭാഷ | പ്രജുൽ പി |
ജോണർ | കോമഡി, ഡ്രാമ |
സാകേത് ചൗധരിയുടെ സംവിധാനത്തിൽ ഇർഫാൻ ഖാൻ കേന്ദ്ര കഥാപാത്രമായി
2017ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹിന്ദി മീഡിയം.
വസ്ത്ര വ്യാപാരിയായ രാജ് ബത്ര ഭാര്യ മീത്തയ്ക്കും മകൾ പിയയ്ക്കുമൊപ്പം
ദില്ലിയിലെ ചാന്ദ്നി ചൗക്കിലാണ് താമസം. രാജും മീത്തയും സർക്കാർ സ്കൂളിൽ പഠിച്ചവരാണ് അതുകൊണ്ടുതന്നെ അവർക്ക് ജീവിതത്തിൽ വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർ സ്വന്തം മകളെ ദില്ലിയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർക്കാൻ തീരുമാനിക്കുന്നു. അതിനു വേണ്ടി അവർ നടത്തുന്ന ശ്രമങ്ങളാണ് നർമത്തിൽ ചാലിച്ച് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഭാരതത്തിൽ നിലനിൽക്കുന്ന പണക്കാരനും പാവപ്പെട്ടനും തമ്മിലുള്ള അന്തരവും, മാതാപിതാക്കളുടെ ഇംഗ്ലീഷ് ഭ്രമവും, മക്കളുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ സഹിക്കുന്ന കഷ്ടപ്പാടുകളും ഈ ചിത്രത്തിൽ വിഷയമായി വരുന്നു.