Jab We Met
ജബ് വീ മെറ്റ് (2007)

എംസോൺ റിലീസ് – 2665

ഭാഷ: ഹിന്ദി
സംവിധാനം: Imtiaz Ali
പരിഭാഷ: സാദിഖ് സി. വി
ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്
Download

16799 Downloads

IMDb

7.9/10

Movie

N/A

ഇംതിയാസ് അലിയുടെ സംവിധാനത്തിൽ ഷാഹിദ് കപൂർ, കരീന കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി 2007ൽ റിലീസ് ആയ കോമഡി റൊമാൻസ് മൂവിയാണ് ജബ് വീ മെറ്റ്.

വ്യക്തിപരവും ബിസ്സിനെസ്സ് പരവുമായ പ്രശ്നങ്ങളാൽ ഹൃദയം തകർന്ന് ആത്മഹത്യയുടെ വക്കിലെത്തിയ ആദിത്യ, എങ്ങോട്ടെന്നറിയാതെ ഇറങ്ങിപ്പോകുന്നു. ആ യാത്രയിൽ, തന്റെ കാമുകനൊപ്പം ഒളിച്ചോടാൻ പോകുന്ന ഗീതിനെ ആദിത്യക്ക് പരിചയപ്പെടേണ്ടി വരുന്നു. താൻ കണ്ടതൊന്നുമല്ല പ്രശ്നങ്ങളെന്ന് അതോടെ ആദിത്യക്ക് മനസ്സിലാവുന്നു.

രണ്ട് വിപരീത സ്വഭാവമുള്ള ആദിത്യയും ഗീതും നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. നല്ല ഗാനങ്ങളും തമാശകളും നിറഞ്ഞ ഈ സിനിമയ്ക്ക് ഒരുപാട് അവാർഡുകൾ നേടാനും കഴിഞ്ഞിട്ടുണ്ട്.