Kaabil
കാബിൽ (2017)

എംസോൺ റിലീസ് – 983

ഭാഷ: ഹിന്ദി
സംവിധാനം: Sanjay Gupta
പരിഭാഷ: ലിജോ ജോളി
ജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ
Subtitle

5297 Downloads

IMDb

7.1/10

Movie

N/A

ബോളിവുഡ് മുൻനിര സംവിധായകരിൽ ഒരാളായ സഞ്ജയ് ഗുപ്‌തയുടെ 2017 ഇൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ഫിലിം ആണ് കാബിൽ. ഹൃതിക് റോഷനും യാമി ഗൗതമും ആണ് ഇതിലെ മുഖ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തത്.

അന്ധരായ നവ ദമ്പതികളായ രോഹനും സുപ്രിയയും അവരുടെ കുടുംബ ജീവിതം ആരംഭിക്കുന്നെ ഉണ്ടായിരുന്നുള്ളു എന്നാൽ സുന്ദരിയായ സുപ്രിയയിൽ കണ്ണ് വെച്ച സിറ്റി കോർപ്പറേറ്ററുടെ അനിയൻ അമിത് ഒരു ദിവസം അവരുടെ ജീവിതത്തിലേക്ക് ഒരു അപശകുനം പോലെ കടന്ന് വരുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളിൽ രോഹന് പലതും നഷ്ടമാകുന്നു. തന്റെ നഷ്ടങ്ങൾക്ക് നീതി നേടി നിയമത്തെ സമീപിക്കുന്ന രോഹന്റെ നേരെ വാതിലുകൾ കൊട്ടി അടക്കപ്പെടുന്നു കാരണം മറുവശത്തുള്ളത് പണവും അധികാരവും കൈ മുതലായുള്ള മാധവ് റാവു ഷെല്ലാർ അഥവാ അമിത്തിന്റെ ജേഷ്ടനായിരുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട രോഹൻ തന്റെ നഷ്ടങ്ങൾക്ക് പകരം വീട്ടാനായി ഇറങ്ങുന്നു. തന്റെ പരിമിതികൾക്കുള്ളിൽ നിന്ന് തനിക്ക് ദൈവീകമായി കിട്ടിയ കഴിവുകൾ ഉപയോഗിച്ച് അവൻ ശത്രുക്കളെ നേരിടുന്നതും ഒടുവിൽ വിജയം വരിക്കുന്നതുമാണ് ഈ ചിത്രത്തിന്റെ സ്റ്റോറി ലൈൻ.