Kahaani
കഹാനി (2012)

എംസോൺ റിലീസ് – 2322

കാണാതായ ഭർത്താവിനെ അന്വേഷിച്ച് ലണ്ടനിൽ നിന്നും കൊൽക്കത്തയിലെത്തുന്ന ഗർഭിണിയായ വിദ്യാ ബാഗ്ചിയിൽ നിന്നാണ് ‘കഹാനി’ ആരംഭിക്കുന്നത്. IB അന്വേഷിച്ചു നടക്കുന്ന മിലൻ ദാംജിയെന്ന ചാരന്, തന്റെ ഭർത്താവായ അർണബുമായി രൂപസദൃശ്യമുണ്ടെന്ന ആഗ്നസിന്റെ വെളിപ്പെടുത്തലോടെ സിനിമ ഒരു ത്രില്ലിങ് മൂഡിലേക്ക് നീങ്ങുകയാണ്. ത്രില്ലിങ്ങും, ട്വിസ്റ്റുകളുമായി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ശക്തമായ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. കൂടാതെ വിദ്യാ ബാലൻ, നവാസുദ്ധീൻ സിദ്ദിഖി, പരംബ്രത ചാറ്റർജി തുടങ്ങിയവരുടെ ഇരുത്തം വന്ന പ്രകടനവും ചിത്രത്തെ മികച്ചതാക്കുന്നു.