എംസോൺ റിലീസ് – 3437
ഭാഷ | ഹിന്ദി |
സംവിധാനം | Yashowardhan Mishra |
പരിഭാഷ | ഹനീൻ ചേന്ദമംഗല്ലൂർ |
ജോണർ | ഡാർക്ക് കോമഡി, മിസ്റ്ററി, ഡ്രാമ, ക്രൈം |
വെറുമൊരു ചക്കമോഷണത്തിന്റെ കഥ പ്രമേയമാക്കി ഇന്ത്യയുടെ സമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതിയെ എങ്ങനെ ആക്ഷേപ ഹാസ്യത്തിലൂടെ തുറന്നു വിമർശിക്കാൻ പറ്റുമെന്ന് കാണിച്ചു തന്ന സിനിമയാണ് 2023ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ Kathal: A Jackfruit Mystery.
തന്റെ വീട്ടിലെ സങ്കരിയനം പ്ലാവിലെ ചക്കകൾ മോഷണം പോയത്, സിറ്റിയിലെ മുഴുവൻ പോലീസ് ഫോഴ്സിനെയും ഉപയോഗിച്ച് അന്വേഷിക്കാൻ MLA പട്ടേരിയ ജി തീരുമാനിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ആ ചക്കകൾക്ക് അത്രയും ‘രാഷ്ട്രീയ പ്രാധാന്യം’ ഉണ്ടായിരുന്നു എന്നത് തന്നെ കാരണം. MLA യുടെ വീട്ടിലെ ജോലിക്കാരന്റെ മകളെയും അതേ സമയം കാണാതായിട്ടുണ്ടെങ്കിലും രാഷ്ട്രീയ സമ്മർദം മൂലം ചക്ക അന്വേഷിക്കാൻ നിർബന്ധിതരാകുന്ന പോലീസ്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇൻസ്‌പെക്ടർ മഹിമയും കോൺസ്റ്റബിൾ സൗരഭും തമ്മിലുള്ള പ്രണയമാണ് കഥയുടെ മറ്റൊരു ലൈൻ. ഇന്ത്യയിലെ അധഃപതിക്കപ്പെട്ട രാഷ്ട്രീയ സ്ഥിതി, ജാതീയത, സ്ത്രീ സുരക്ഷ, പാട്രിയാർക്കി, സദാചാരം എന്നിവയെ എല്ലാം സ്പർശിച്ചാണ് കഥ പുരോഗമിക്കുന്നത്. ചർച്ചയാകുന്നത് ഗൗരവപ്പെട്ട വിഷയങ്ങൾ ആണെങ്കിൽ കൂടി നർമ്മത്തിൽ ചാലിച്ച അനവധി രംഗങ്ങളും സംഭാഷണങ്ങളും സിനിമയെ ആസ്വാദ്യകരമാക്കുന്നു.
യശോവർദ്ധൻ മിശ്ര സംവിധാനം ചെയ്ത, Satirical comedy drama ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ സാനിയ മൽഹോത്ര, ആനന്ദ് വി ജോഷി, നേഹ ഷറഫ്, വിജയ് രാസ്, രജ്പാൽ യാദവ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.