Khakee
ഖാകീ (2004)

എംസോൺ റിലീസ് – 2158

ഭാഷ: ഹിന്ദി
സംവിധാനം: Rajkumar Santoshi
പരിഭാഷ: പ്രജുൽ പി
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

3193 Downloads

IMDb

7.4/10

Movie

N/A

മഹാരാഷ്ട്രയിലെ ചന്ദൻഗഡിൽ ഉണ്ടായ വർഗ്ഗീയ കലാപത്തെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ഡോക്ടർ ഇക്ബാൽ അൻസാരിയുടെ വീട്ടിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കണ്ടെത്തുന്നു. ഇതിനെ തുടർന്ന് പോലീസ് അൻസാരിയെ അറസ്റ്റ് ചെയ്യുന്നു. അൻസാരിയെ മുംബൈയിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടയിൽ പോലീസ് വാഹനത്തിന് നേരെയുണ്ടായ അക്രമത്തിൽ എട്ട് പോലീസുകാർ കൊല്ലപ്പെടുന്നു. അൻസാരിയെ മുംബൈയിലേക്ക് കൊണ്ടുവരാൻ സർക്കാർ ഡി.സി.പി അനന്ത് ശ്രീവാസ്തവിൻ്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തുന്നു. ദൗത്യമേറ്റെടുത്ത് ചന്ദൻഗഡിലെത്തിയ സംഘം അവർക്കെതിരെ ഉണ്ടായ വധശ്രമത്തിൽ നിന്ന് രക്ഷപ്പെടുന്നു. തങ്ങളുടെ ശത്രുക്കൾ നിസ്സാരൻമാരല്ലെന്ന് മനസ്സിലാക്കിയ ഡി.സി.പിയും സംഘവും ഏന്തു വിലകൊടുത്തും അൻസാരിയെ കോടതിയിൽ ഹാജരാക്കുമെന്ന തീരുമാനത്തിൽ ചന്ദൻഗഡിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടുന്നു.
2004-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ അമിതാബ് ബച്ചൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, ഐശ്വര്യ റായ്, അതുൽ കുൽക്കർണി, പ്രകാശ് രാജ് തുടങ്ങി വൻ താരനിര അഭിനയിച്ചിരിക്കുന്നു. സംവിധാനം രാജ്കുമാർ സന്തോഷി.