Kota Factory Season 1
കോട്ട ഫാക്ടറി സീസൺ 1 (2019)

എംസോൺ റിലീസ് – 20202019

ഭാഷ: ഹിന്ദി
സംവിധാനം: Raghav Subbu
പരിഭാഷ: പ്രജുൽ പി
ജോണർ: കോമഡി, ഡ്രാമ
Download

6839 Downloads

IMDb

9/10

JEE-IIT എൻട്രൻസ് കോച്ചിങ്ങിന് പ്രശസ്തിയാർജിച്ച രാജസ്ഥാനിലെ ഒരു പട്ടണമാണ് കോട്ട. ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ IIT എന്ന സ്വപ്നവുമായി അവിടെ പഠിക്കാൻ വരാറുണ്ട്. അതുപോലെ കോട്ടയിൽ എത്തുന്ന വൈഭവിന്റെ കഥയാണ് അഞ്ച് എപ്പിസോഡുകളുള്ള ഈ വെബ് സീരീസ് പറയുന്നത്. അവൻ്റെ കോട്ടയിലെ അനുഭവങ്ങൾ, കൂട്ടുകാർ, അധ്യാപകർ, പ്രണയം, അതോടൊപ്പം കോട്ട എന്ന നഗരത്തിന്റെ പ്രത്യേകതകൾ, വിദ്യാർത്ഥികൾ അവിടെ വരാനുള്ള കാരണം, കോട്ട അവരിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്നീ കാര്യങ്ങളും ഇതിൽ പ്രതിപാദിക്കുന്നു.

പഞ്ചായത്ത് (2020), ഗുല്ലക് (2019) എന്നീ വെബ് സീരീസുകൾ ഒരുക്കിയ TVF ആണ് ഈ സീരീസും ഒരുക്കിയിരിക്കുന്നത്. TVF-ൻ്റെ മറ്റെല്ലാ സീരീകളും പോലെ വളരെ രസകരമായാണ് ഈ സീരീസും മുന്നോട്ട് പോകുന്നത്.