Kota Factory Season 2
കോട്ട ഫാക്ടറി സീസൺ 2 (2021)

എംസോൺ റിലീസ് – 2891

ഭാഷ: ഹിന്ദി
സംവിധാനം: Raghav Subbu
പരിഭാഷ: പ്രജുൽ പി
ജോണർ: കോമഡി

കോട്ട ഫാക്ടറി രണ്ടാമത്തെ സീസണിലേക്ക് കടക്കുമ്പോൾ ഒന്നാം ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം JEE കോച്ചിങ്ങിൻ്റെ രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. വൈഭവ്, മഹേശ്വരി ക്ലാസ്സസിലാണ് ഇപ്പോൾ പഠിക്കുന്നത്. മീനയും, ഉദയും, വർതികയും, മീനലും പ്രോഡിജിയിലും.

ഒന്നാം സീസണിൽ വിദ്യാർത്ഥികൾക്കാണ് കൂടുതൽ ഊന്നൽ നൽകിയിരുന്നതെങ്കിൽ ഈ സീസണിൽ അവർക്കൊപ്പം കോച്ചിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകളും അദ്ധ്യാപകരും ഒരു പ്രധാന വിഷയമായി വരുന്നുണ്ട്. കോച്ചിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ കിടമത്സരം വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന സമ്മർദ്ദവും ആകുലതകളും, അവരുടെ സൗഹൃദങ്ങളും പ്രണയവും ഇണക്കങ്ങളും പിണക്കങ്ങളും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നു. ആദ്യ സീസണിൽ പ്രേക്ഷകർക്ക് ഇഷ്ടമായ എല്ലാ ഘടകങ്ങളും ഈ സീസണിലുമുണ്ട്.