എം-സോണ്‍ റിലീസ് – 2224

ഭാഷ | ഹിന്ദി |
സംവിധാനം | Renzil D’Silva |
പരിഭാഷ | ലിജോ ജോളി |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
കോളജ് പ്രൊഫസർ ആയ അവന്തിക കോളജിലെ സഹപ്രവർത്തകനായ എഹസാൻ ഖാനുമായി പ്രണയത്തിൽ ആവുന്നു.വ്യത്യസ്ത മതക്കാരായ ഇവരുടെ വിവാഹത്തിന് അവന്തികയുടെ പിതാവിന് ആദ്യം സമ്മതമല്ലായിരുന്നെങ്കിലും ഇഹസന്റേയും അവന്തികയുടെയും നിർബന്ധത്തിന് വഴങ്ങി വിവാഹത്തിന് സമ്മതം മൂളുന്നു. വിവാഹ ശേഷം അവന്തികയും എഹസാനും ജോലി ആവശ്യാർഥം അമേരിക്കയിലേക്ക് പോകുന്നു അവിടെ ഇരുവരും ഒരേ കോളജിൽ തന്നെ ജോലിക്ക് പ്രവേശിക്കുന്നു.ജീവിതം സുഗമമായി മുന്നോട്ട് പോകുമ്പോളാണ് അപ്രതീക്ഷിതമായ ചില കാര്യങ്ങൾ ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നത്
അത് അവരുടെ ജീവിതം തകിടം മറിക്കാൻ തക്ക ശക്തമായിരുന്നു.
റെൻസിൽ ഡിസൂസ കരൺ ജോഹർ,അനുരാഗ് കാശ്യപ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്.റെൻസിൽ ഡിസൂസ ആണ് ഈ സിനിമയുടെ സംവിധായകൻ.
സെയ്ഫ് അലി ഖാൻ, കരീന കപൂർ, വിവേക് ഒബ്രോയ്, ഓം പുരി എന്നിവരാണ് ഈ ആക്ഷൻ,ക്രൈം ഡ്രാമ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
ധർമ്മ പ്രൊഡക്ഷന്റെ ബാനറിൽ 2009 ലാണ് ഈ ചിത്രം പ്രദർശനത്തിന് എത്തിയത്.