Lagaan: Once Upon a Time in India
ലഗാൻ: വൺസ് അപോൺ എ ടൈം ഇൻ ഇന്ത്യ (2001)

എംസോൺ റിലീസ് – 1286

Download

9376 Downloads

IMDb

8.1/10

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി പ്രേക്ഷകർ സ്വീകരിക്കുകയും നിരവധി ദേശിയ അന്തർദേശിയ പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്ത ചിത്രമാണ്‌ 2001 ൽ പുറത്തിറങ്ങിയ ‘ലഗാൻ: വൺസ് അപോൺ എ ടൈം ഇൻ ഇന്ത്യ’. ആമിർഖാൻ നിർമ്മിക്കുകയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ഈ ചിത്രം, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന സമയത്തുള്ള, ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു ഗ്രാമത്തിലെ കഥ പറയുന്നു. ക്യാപ്റ്റൻ റസ്സലിന്റെ അധീനതയിൽ ആയിരുന്ന ആ ഗ്രാമത്തിലെ ഒരു ആദർശവാദി ആയിരുന്ന ചെറുപ്പക്കാരനായിരുന്നു ഭുവൻ (ആമിർ ഖാൻ). ക്യാപ്റ്റൻ റസ്സൽ ഗ്രാമത്തിലെ ഭൂനികുതി അകാരണമായി ഉയർത്തുകയുണ്ടായി. എന്നാൽ ഇത് ഗ്രാമവാസികൾക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ഇതിൽ ക്ഷുഭിതനായ ഭുവൻ നടപടി എതിർക്കാൻ ഗ്രാമവാസികളോട് ആവശ്യപ്പെടുന്നു. അങ്ങനെയിരിക്കെ റസ്സൽ ഒരു നിർദ്ദേശം വെച്ചു. ക്രിക്കറ്റ് കളിയിൽ തന്റെ ടീമിനെ തോൽപ്പിച്ചാൽ നികുതി റദ്ദാക്കാം. മറിച്ചായാൽ മൂന്നിരട്ടി നികുതി നൽകണം. അങ്ങനെ അവർ മത്സരത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഈ സമയം ക്യാപ്റ്റൻ റസ്സലിന്റെ സഹോദരി എലിസബത്ത് ഭുവനെ സഹായിക്കാൻ എത്തുന്നു. എലിസബത്ത്, പരിചിതമല്ലാത്ത കളി ഗ്രാമവാസികളെ പഠിപ്പിക്കുന്നു. തുടർന്നുള്ള അത്യന്തം വാശിയേറിയ മൽസരത്തിന്റെ ഫലം എന്തായിരുന്നു എന്നത് ചിത്രം പറയും.