എം-സോണ്‍ റിലീസ് – 642

ഭാഷ | ഹിന്ദി |
സംവിധാനം | Geethu Mohandas |
പരിഭാഷ | മുനീര്‍ വിപി |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി |
ഇതൊരു വലിയ നഗരമാണ് എല്ലാത്തിനും സമയമെടുക്കും” ഇത് കമലയെ നവാസുദ്ധീൻ ആശ്വസിപ്പിച്ചതാണ്. “മാഡം..ഇത് ഡൽഹിയാണ്..ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്” ഇത് കമലക്കമറ്റൊരാൾ് നൽകിയ ഉപദേശമാണ്. ചൈനീസ് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഹിമാചൽ പ്രദേശ് ഗ്രാമമായ ചിത്കുല്ലിൽ നിന്നാണ് അവൾ യാത്ര തുടങ്ങിയത്.ഒപ്പം മൂന്നു വയസുകാരിയായ മകൾ മന്യയും അവളുടെ പ്രിയപ്പെട്ട ആട്ടിൻകുട്ടിയും.5 മാസമായി ഡൽഹിയിൽ ജോലിചെയ്യുന്ന ഭർത്താവിന്റെ ഫോൺകോൾ അവൾക്ക് വന്നിട്ട്.കെട്ടിടനിർമാണത്തൊഴിലാളിയായ അയാളെയും തെരഞ്ഞു അവൾ ആ രാത്രിയിൽ ഡൽഹിയിലേക്ക് പുറപ്പെടുകയാണ്.സിംലയിൽ ഇറങ്ങി ഭർത്താവിനെ അങ്ങോട്ടേക്കയച്ച ഏജന്റിനെ അടുത്തെത്തി വിവരങ്ങൾ അന്വേഷിച്ചറിയുകയും വേണം.. എന്നാൽ വിചാരിച്ചപോലെ അത്രയെളുപ്പമായിരുന്നില്ല ആ യാത്ര.ആട്ടിൻകുട്ടിയെ ബസിൽ കയറ്റാൻ അനിവാദിച്ചില്ല.ആടില്ലാതെ മന്യ യാത്ര ചെയ്യുകയുമില്ല.. അവൾ എങ്ങനെ യാത്ര തുടരും??ഡൽഹി എന്ന മഹാനഗരത്തിൽ എങ്ങനെയാണ് കമലക്ക് ഭർത്താവിനെ കണ്ടുപിടിക്കാൻ സാധിക്കുക??? ഹൃദയത്തെ സ്പർശിക്കുന്ന ഒരു യാത്രയുടെ കഥയാണ് ഗീതുമോഹൻദാസിന്റെ കന്നിചിത്രമായ Liar’s Dice പറയുന്നത്. ഗീതാഞ്ജലി ഥാപ്പക്ക മികച്ച് അഭിനേത്രിക്കുംരാജീവ് രവിക്ക് ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത ചിത്രം നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റിവലുകളിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ്..നവാസുദ്ധീന് സിദ്ദിഖിയുടെ മികച്ച പ്രകടനവും സിനിമയുടെ മാറ്റുകൂട്ടുന്നു.
(കടപ്പാട്: Sumith Jose)