Lipstick Under My Burkha
ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ (2017)

എംസോൺ റിലീസ് – 937

ഭാഷ: ഹിന്ദി
സംവിധാനം: Alankrita Shrivastava
പരിഭാഷ: നൗഫൽ മുക്കാളി
ജോണർ: ഡ്രാമ
Download

2729 Downloads

IMDb

6.8/10

Movie

N/A

അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രമാണ് ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ (Lipstick Waale Sapne). പ്രകാശ് ഝാ നിർമ്മിച്ച ഈ ചിത്രത്തിൽ കൊങ്കണ സെൻ ശർമ, രത്‌ന പഥക് ഷാ, അഹാന കുമ്ര, പ്ലബിത ബൊർഥാകൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 14 ഒക്ടോബർ 2016 ന് ഈ ചിത്രത്തിന്റെ ട്രെയലർ പുറത്തു വന്നു. മുംബൈ ചലച്ചിത്ര മേളയിൽ ലിംഗസമത്വം സംബന്ധിച്ചുള്ള മികച്ച ചിത്രത്തിനുള്ള ഓക്‌സ്ഫാം പുരസ്‌കാരവും ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പിരിറ്റ് ഓഫ് ഏഷ്യ പുരസ്‌കാരവും ചിത്രം നേടി. 2017 ജനുവരിയിൽ, ഇതൊരു സ്ത്രീകേന്ദ്രീകൃത സിനിമയാണെന്ന് പറഞ്ഞു ചിത്രത്തിന് സെൻസർ ബോഡ് അനുമതി നിഷേധിച്ചു. ജീവിതത്തിന് മുകളിൽ സ്ത്രീകളുടെ ഫാന്റസിയെ പ്രതിഷ്ഠിക്കുന്നു, മോശം വാക്കുകൾ ഉപയോഗിക്കുന്നു, ലൈംഗികബന്ധത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു, ഓഡിയോ പോണോഗ്രഫിയുണ്ട് തുടങ്ങിയവയായിരുന്നു അനുമതി നിഷേധിക്കാൻ സെൻസർ ബോഡ് കാരണം കാട്ടിയത്.