Love Hostel
ലവ് ഹോസ്റ്റൽ (2022)

എംസോൺ റിലീസ് – 2959

ഭാഷ: ഹിന്ദി
സംവിധാനം: Shanker Raman
പരിഭാഷ: പ്രജുൽ പി
ജോണർ: ക്രൈം, റൊമാൻസ്, ത്രില്ലർ
Download

6033 Downloads

IMDb

5.8/10

Movie

N/A

ഉത്തരേന്ത്യയിലെ ദുരഭിമാനക്കൊലകളെ ആസ്പദമാക്കി ശങ്കർ രമൺ സംവിധാനം ചെയ്ത റൊമാൻ്റിക്ക് ത്രില്ലർ സിനിമയാണ് ലവ് ഹോസ്റ്റൽ.

ജ്യോതിയും ആശുവും വളരെ നാളുകളായി പ്രണയത്തിലാണ്. ജ്യോതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനെ തുടർന്ന് അവർ ഒളിച്ചോടി വിവാഹം കഴിക്കുന്നു. മിശ്രവിവാഹമായതിനാൽ അവരുടെ ജീവന് ഭീഷണിയുള്ളതുകൊണ്ട് കോടതി അവരെ സേഫ് ഹോമിലേക്ക് അയക്കുന്നു. ഒളിച്ചോടുന്നവരെ ദുരഭിമാനക്കൊലകളിൽ നിന്ന് രക്ഷിക്കാൻ സർക്കാർ ഒരുക്കിയ അഭയ കേന്ദ്രമാണ് ഈ സേഫ് ഹോമുകൾ. ഈ വിവരം മനസ്സിലാക്കിയ ജ്യോതിയുടെ മുത്തശ്ശി അവരെ കൊല്ലാൻ ഡാഗർ എന്ന കൊടുംകുറ്റവാളിയെ പിന്നാലെ അയക്കുന്നു.

ബോബി ഡിയോൾ എന്ന മുൻകാല റൊമാൻ്റിക്ക് ഹീറോ, തൻ്റെ രണ്ടാം വരവിൽ ഡാഗറായി ഗഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഒപ്പം മികച്ച പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും, എഡിറ്റിങ്ങും ഒരു മികച്ച ത്രില്ലിങ്ങ് അനുഭവമായി ഈ സിനിമയെ മാറ്റുന്നു.

വയലൻസ് രംഗങ്ങൾ ഉള്ളതിനാൽ കുട്ടികളെ കാണിക്കാതിരിക്കുക.