എം-സോണ്‍ റിലീസ് – 2522

ഭാഷ | ഹിന്ദി, ഇംഗ്ലീഷ് |
നിർമാണം | Excel Entertainment, Tiger Baby Films |
പരിഭാഷ | പ്രജുൽ പി |
ജോണർ | ഡ്രാമ, റൊമാൻസ് |
സോയ അക്തറും റീമ കാഗ്ടിയും ചേർന്ന് നിർമിച്ച് 2019ൽ റിലീസ് ചെയ്ത വെബ് സീരീസാണ് ‘മെയ്ഡ് ഇൻ ഹെവൺ’.
താരയും കരണും ഡൽഹിയിൽ ‘മേഡ് ഇൻ ഹെവൺ’ എന്ന പേരിൽ ഒരു വെഡ്ഡിങ്ങ് പ്ലാനിങ്ങ് ബിസിനസ്സ് നടത്തുകയാണ്.
ഒരോ വിവാഹത്തിലും അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഓരോ എപ്പിസോഡുകളിലായി ഈ സീരീസിൽ കാണിക്കുന്നത്. അതോടൊപ്പം അവരുടെ ജോലിസ്ഥലത്തും കുടുംബത്തിലും ഉണ്ടാവുന്ന പ്രശ്നങ്ങളും വരച്ചുകാട്ടുന്നു.
ഇന്ത്യയിൽ വിവാഹം എന്നത് രണ്ടു വ്യക്തികളുടെ കൂടിച്ചേരലിനപ്പുറം അവരുടെ കുടുംബത്തെയും സമൂഹത്തേയും ഏതൊക്കെ വിധത്തിൽ സ്വാധീനിക്കുന്നുവെന്ന് ഈ സീരീസ് കാണിച്ചുതരുന്നു. അതോടൊപ്പം ഇന്ത്യയിൽ നിലനിൽക്കുന്ന ഉച്ചനീച വ്യത്യാസങ്ങളും, ആധുനികതയും പാരമ്പര്യവും തമ്മിലുള്ള സംഘർഷങ്ങളും, ആചാരങ്ങളും, അനാചാരങ്ങളും, സ്വവർഗ്ഗരതിയും ഈ സീരീസിൽ ഒരു വിഷയമായി വരുന്നുണ്ട്.