Mangal Pandey: The Rising
മംഗൽ പാണ്ഡേ: ദ റൈസിങ് (2005)

എംസോൺ റിലീസ് – 1411

IMDb

6.5/10

Movie

N/A

2005 ല്‍ പുറത്തിറങ്ങിയ ‘മംഗൽ പാണ്ഡേ : ദി റൈസിംഗ്’ എന്ന ചിത്രം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ സമരങ്ങള്‍ക്ക് തുടക്കം കുറിച്ച 1857 ലെ ലഹളയില്‍ ജീവന്‍ ബലി നല്കിയ മംഗൽ പാണ്ഡേ എന്ന ധീരനായ യോദ്ധാവിന്‍റെ കഥപറയുന്നു.

ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ഒരു സാദാ പട്ടാളക്കാരനായി സേവനം അനുഷ്ഠിച്ചു പോരുകയായിരുന്ന പാണ്ഡേ, തന്‍റെ മതവിശ്വാസങ്ങള്‍ക്ക് എതിരായി കമ്പനി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു എന്നു മനസ്സിലാക്കുകയും അതിനെതിരെ സഹപ്രവര്‍ത്തകരെ ഒരുമിപ്പിച്ച് കമ്പനിക്കെതിരെ പോരാടാനും തീരുമാനിക്കുന്നു. എന്നാല്‍ ഈ പദ്ധതി മനസ്സിലാക്കിയ കമ്പനി അതിനെ അടിച്ചമര്‍ത്തുകയും പാണ്ഡേയെ തടവിലാക്കുകയും ചെയ്യുന്നു. മംഗൽ പാണ്ഡേയെ തൂക്കിലേറ്റുന്നതോടു കൂടി രാജ്യം മുഴുവന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും അതൊരു വലിയ കലാപമായി മാറി, കമ്പനിയുടെ ഭരണം തന്നെ അവസാനിപ്പിക്കുന്നു.

ബ്രിട്ടീഷുകാര്‍ ‘ശിപായിലഹള’ എന്നു കളിയാക്കി വിളിച്ച ഈ കലാപം ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സ്വാതന്ത്ര്യസമരമായിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ആദ്യ രക്തസാക്ഷിയായി മംഗൽ പാണ്ഡേയുടെ പേര് ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.

അമീര്‍ഖാന്‍, റാണി മുഖര്‍ജീ, അമീഷ പട്ടേല്‍, കിരണ്‍ ഖേര്‍ തുടങ്ങി പ്രമുഖ താരങ്ങളോടൊപ്പം നിരവധി വിദേശതാരങ്ങളും അണിനിരന്ന ഈ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വിജയം കൊയ്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു. വിഖ്യാത നടന്‍ ഓം പുരിയുടെ ശബ്ദ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്.