Mirzapur Season 1
മിര്‍സാപ്പുര്‍ സീസൺ 1 (2018)

എംസോൺ റിലീസ് – 2172

ഭാഷ: ഹിന്ദി
നിർമ്മാണം: Excel Entertainment
പരിഭാഷ: സ്വാമിനാഥൻ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Subtitle

15225 Downloads

IMDb

8.4/10

മിര്‍സാപ്പുര്‍ എന്ന നഗരം അടക്കി വാഴുന്ന കാർപെറ്റ് വ്യവസായിയും മാഫിയ ഡോണുമാണ് കാലിൻ ഭയ്യ (അഥവാ അഖണ്ഡാനന്ദ് ത്രിപാഠി). അഖണ്ഡാനന്ദ് ന്റെ പുത്രൻ മുന്ന ത്രിപാഠി കഴിവുകെട്ടവനും തന്റെ അച്ഛന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാൻ കെൽപ്പുള്ളവനോ അല്ല. തികഞ്ഞ അഹങ്കാരിയും അധികാരമോഹിയുമായ മുന്നയുടെ കാര്യത്തിൽ ദുഃഖിതനാണ് അഖണ്ഡാനന്ദ്. അതേ നഗരത്തിലെ സത്യസന്ധനായ വക്കീലാണ് രമാകാന്ത് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ മക്കളാണ് ഗുഡ്ഡുവും ബബ്ലുവും. ഒരു വിവാഹാഘോഷത്തിൽ മുന്ന സൃഷ്ടിച്ച പ്രശ്‌നത്തെ തുടർന്ന് രാമകാന്തിന്റെയും മക്കളുടെയും ജീവിതത്തിലേക്ക് ത്രിപാഠി വംശം അവിചാരിതമായി കടന്നു വരുന്നു. ഇതേതുടർന്ന് ഉടലെടുക്കുന്ന പകയുടെയും വിദ്വേഷത്തിന്റെയും രക്തരൂക്ഷിതമായ കഥയാണ് മിർസാപ്പുർ പറയുന്നത്.

പരമ്പരയിലെ ഒട്ടുമിക്ക താരങ്ങളും പുതുമുഖങ്ങളാണ്. എന്നാൽ പ്രകടനത്തിൽ എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്. കാലിൻ ഭയ്യയുടെ വേഷം ചെയ്തിരിക്കുന്നത് പ്രശസ്ത ഹിന്ദി നടൻ പങ്കജ് ത്രിപാഠിയാണ്.
അവിസ്മരണീയമായ അഭിനയമാണ് പങ്കജ് ത്രിപാഠി കാഴ്ചവെച്ചിരിക്കുന്നത്. ഗ്യാങ്സ്റ്റർ സീരീസുകൾ ആസ്വദിക്കുന്നവർക്ക് ഒരു ഹൃദ്യമായ വിരുന്നുതന്നെയാണ് മിർസാപ്പുർ. 9 എപ്പിസോഡുകളാണ് ഒന്നാമത്തെ സീസണിൽ ഉള്ളത്.

മിര്‍സാപ്പുര്‍ സീസൺ 02 മലയാളം സബ്‌ടൈറ്റിൽ എംസോണിൽ ലഭ്യമാണ്

Mirzapur: Season 02 / മിര്‍സാപ്പുര്‍: സീസൺ 02 (2020)