Naam Shabana
നാം ഷബാന (2017)

എംസോൺ റിലീസ് – 2214

ഭാഷ: ഹിന്ദി
സംവിധാനം: Shivam Nair
പരിഭാഷ: സന്ദീപ് എ. എസ്
ജോണർ: ആക്ഷൻ, ത്രില്ലർ
Download

6437 Downloads

IMDb

6.2/10

എ വെനസ്‌ഡേ, ബേബി, എം. എസ്. ധോണി: ദ അൺടോൾഡ് സ്റ്റോറി എന്നീ സിനിമകളുടെ സംവിധായകനായ നീരജ് പാണ്ഡേ കഥയും തിരക്കഥയും സംഭാഷണവും നിർമാണവും നിർവഹിച്ച പാണ്ഡേയുടെ തന്നെ 2015-ലെ ബ്ലോക്ക് ബസ്റ്റര്‍ ബേബിയുടെ പ്രീക്വല്‍ ആണ് ശിവം നായര്‍ സംവിധാനം ചെയ്ത നാം ഷബാന.

തപ്സി, അക്ഷയ് കുമാര്‍, മനോജ് ബാജ്‌പേയ്, ഇവർക്കൊപ്പം മലയാളത്തിലെ സൂപ്പർ താരം പൃഥ്വിരാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.

മുംബൈയിലെ ഒരു ലോവര്‍ മിഡില്‍ ക്ലാസ് മുസ്ലിം ഫാമിലിയിലെ ഷബാന എന്ന റിസേര്‍വ്ഡ് ആയ ബി കോം വിദ്യാര്‍ത്ഥിനി എങ്ങനെ ദേശീയ സുരക്ഷാ ഏജന്‍സിയിലെ മിടുക്കിയായ സീക്രട്ട് ഏജന്റായി മാറുന്നു എന്നതാണ് സിനിമയുടെ ആദ്യപാതി. വിവിധ രാജ്യങ്ങളുടെ അന്വേഷണ ഏജന്‍സികള്‍ വലവിരിച്ചിട്ടിരിക്കുന്ന ടോണി എന്ന ഡെഡ്‌ലി ഡേഞ്ചറസ് ക്രിമിനലിനെ മലേഷ്യയില്‍ വച്ച് അവള്‍ കീഴടക്കുന്നതാണ് തുടര്‍ന്നുള്ള ഭാഗം.