New York
ന്യൂ യോർക്ക് (2009)

എംസോൺ റിലീസ് – 2321

IMDb

6.8/10

Movie

N/A

ജോൺ എബ്രഹാം, നെയിൽ നിതിൻ മുകേഷ്, കത്രീന കൈഫ്‌, ഇമ്രാൻ ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ കബീർ ഖാൻ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ന്യൂ യോർക്ക്.

ന്യൂയോർക്കിൽ താമസമാക്കിയ ഒമറിനെ ഒരു സുപ്രഭാതത്തിൽ FBI തീവ്രവാദകുറ്റം ചുമത്തി അറസ്റ്റുചെയ്യുന്നു. തന്റെ കോളേജിലെ സുഹൃത്തായിരുന്ന സമീറിന് സ്ലീപ്പർ സെല്ലുമായി ബന്ധമുണ്ടെന്നും ആരോപിക്കുന്നു. തന്റെയും സമീറിന്റെയും നിരപരാധിത്വം തെളിയിക്കുന്നതിനായി ഒമർ വർഷങ്ങൾക്കു ശേഷം സമീറിന്റെയും മായയുടെയും ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.

2001 ലെ വേൾഡ് ട്രേഡ് സെന്ററിലെ തീവ്രവാദിയാക്രമണവുമായി ബന്ധപ്പെട്ടു നടന്ന FBI അന്വേഷണം ഒരുപാട് നിരപരാധികളുടെയും ജീവിതത്തെയും എത്രത്തോളം മാറ്റിമറിച്ചു എന്നത് മൂന്നു സുഹൃത്തുക്കളുടെ ജീവിതത്തിലൂടെ വരച്ചു കാണിക്കുകയാണ് ഈ ചിത്രം.