October
ഒക്ടോബർ (2018)
എംസോൺ റിലീസ് – 1163
ഭാഷ: | ഹിന്ദി |
സംവിധാനം: | Shoojit Sircar |
പരിഭാഷ: | ഗായത്രി മാടമ്പി |
ജോണർ: | ഡ്രാമ, റൊമാൻസ് |
പാതിരാമുല്ല പൂക്കുന്ന മാസമാണ് ഒക്ടോബർ. നല്ല വാസന പരത്തുന്ന ഈ പൂക്കൾക്ക് ആയുസ്സ് കുറവാണ്. എങ്കിലും ആ ചെറിയ സമയം കൊണ്ട് അവ ചുറ്റുമുള്ളവരുടെ മനസ്സ് നിറക്കുന്നു. ചില ആളുകളെ പോലെ.
ഡാനും ഷ്യൂലിയും ഒരു ഹോട്ടലിൽ ട്രെയിനികളായി ജോലി ചെയ്യുന്നവരാണ്. അതിനപ്പുറമൊരു ബന്ധമൊന്നും അവർക്കിടയിൽ ഉണ്ടായിരുന്നില്ല. പുതുവർഷത്തലേന്നുണ്ടാകുന്ന ഒരു അത്യാഹിതം അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ‘ഡാൻ എവിടെ’ എന്ന ചോദ്യവും. പിന്നീട് അവർക്കിടയിൽ ഉടലെടുക്കുന്നത് നിർവചിക്കാനാവാത്ത നിസ്വാർത്ഥമായ സ്നേഹബന്ധമാണ്. ഒരു വിങ്ങലോടെയല്ലാതെ ഈ സിനിമ കണ്ടു മുഴുമിപ്പിക്കാനാവില്ല. ഷൂജിത് സിർകാർ സംവിധാനം നിർവഹിച്ച ഈ സിനിമയിൽ നായകനായി വേഷമിട്ടിരിക്കുന്നത് വരുൺ ധവാൻ ആണ്.