Oh My GOD
ഓ മൈ ഗോഡ് (2012)

എംസോൺ റിലീസ് – 106

Download

7389 Downloads

IMDb

8.1/10

Movie

N/A

കാഞ്ചി ഭായ് ഗുജറാത്തിയായ ഒരു കച്ചവടക്കാരനാണ് മുംബൈയില്‍ ചോരിബസാറില്‍ ദൈവങ്ങളുടെ പ്രതിമയും മറ്റുമാണ് കച്ചവടം. എന്നാല്‍ ദൈവത്തില്‍ വിശ്വാസമില്ലാത്ത ഒരു എ ക്ലാസ് നിരീശ്വരവാദിയാണ് അയാള്‍… തന്റെ ഭാര്യയും മക്കളും ദൈവത്തില്‍ വിശ്വസിക്കുന്നതിനെയും അയാള്‍ കളിയാക്കും. ഒരു ദിവസം മുംബൈ നഗരത്തിൽ ഒരു ഭൂകമ്പം ഉണ്ടാവുകയും ചോരിബസാറില്‍ കാഞ്ചി ഭായുടെ കട മാത്രം നശിക്കുകയും ചെയ്യുന്നു… ദൈവത്തെ കളിയാക്കിയതിനാല്‍ ദൈവം തന്ന് ശിക്ഷയാണിതെന്ന് എല്ലാവരും പറയുന്നു…. നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കുന്ന കാഞ്ചി ഭായോട് “ആക്ട് ഓഫ് ഗോഡ്” കാരണം ഉണ്ടാകുന്ന നഷ്ട്ടങ്ങള്‍ക്ക് നഷ്ട്ടപരിഹാരം കിട്ടില്ല എന്ന് പറയുന്നു. എന്നാല്‍ ദൈവം തനിക്ക് നഷ്ട്ടപരിഹാരം തരണം എന്ന് പറഞ്ഞ് കാഞ്ചിഭായ് കോടതിയില്‍ പോകുന്നു. ഇത് അറിഞ്ഞ് ജനങ്ങള്‍ കാഞ്ചിഭായിയെ ആക്രമിക്കുന്നു. ഇതോടെ ഭാര്യയും മക്കളും പിണങ്ങി പോകുന്നു. ദൈവങ്ങളെ കോടതികയറ്റാന്‍ പറ്റാത്തതിനാല്‍ ദൈവങ്ങളുടെ പ്രതിപുരുഷനാണ് എന്ന് അവകാശപ്പെടുന്ന ആള്‍ദൈവങ്ങളെ കോടതി കയറ്റുന്നു… ഇതേ ആക്ടിന്റെ പേരില്‍ നഷ്ട്ടപരിഹാരം കിട്ടാത്ത ആള്‍ക്കാരുടെ പിന്‍തുണയും കാഞ്ചിഭായ്ക്ക് കിട്ടുന്നു… അവര്‍ക്ക് ന്ഷ്ട്ടപരിഹാരം കിട്ടുമോ?.. പിണങ്ങിപോയ ഭാര്യയും മക്കളും തിരിച്ച് വരുമോ… കാഞ്ചിഭായ്ക്ക്