Paheli
പഹേലി (2005)
എംസോൺ റിലീസ് – 2751
അമോൽ പാലേക്കറിന്റെ സംവിധാനത്തിൽ വിജയധൻ ദേത്തയുടെ രാജസ്ഥാനി ഭാഷയിലുള്ള ചെറുകഥയെ ആസ്പദമാക്കി 2005 ജൂൺ 24ന് പുറത്തിറങ്ങിയ ഫാന്റസി ചലച്ചിത്രമാണ് പഹേലി.
നവൽഗഡിലെ വ്യാപാരിയായ കിശൻലാലും ലാച്ചിയുമായുള്ള വിവാഹത്തോടെയാണ് കഥ ആരംഭിക്കുന്നത്. വിവാഹത്തിന്റെ പിറ്റേന്നുതന്നെ കിശൻലാൽ വ്യാപാരത്തിനായി അന്യദേശത്തേക്ക് പുറപ്പെടുന്നു. ഇതേ സമയം ലാച്ചിയിൽ അനുരക്തനായ ഒരു ഭൂതം കിശൻലാലിന്റെ രൂപം ധരിച്ച് നവൽഗഡിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചേരുന്നു.
ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം ജൂഹി ചൗള, ആസിസ് മിർസ, സഞ്ജീവ് ചൗള, ഷാരൂഖ് ഖാൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.