എം-സോണ്‍ റിലീസ് – 925
പെൺസിനിമകൾ – 03
ഭാഷ | ഹിന്ദി |
സംവിധാനം | Meghna Gulzar |
പരിഭാഷ | ലിജോ ജോളി |
ജോണർ | ആക്ഷൻ, ഡ്രാമ, ത്രില്ലർ |
2018 ൽ ബോളിവുഡിൽ റിലീസ് ആയ സ്ത്രീ കേന്ദ്രികൃത സിനിമകളിൽ വാണിജ്യപരമായും കലാപരമായും ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നാണ് മേഘ്‌ന ഗുൽസർ സംവിധാനം ചെയ്ത റാസി. ഈ സിനിമയിൽ ആലിയ ഭട്ട് അവതരിപ്പിച്ച സെഹ്‌മത് എന്ന കഥാപാത്രം ഏറെ നിരൂപണ പ്രശംസ നേടിയതാണ്. 2008 ൽ ഹരിന്ദർ സിക്ക എഴുതിയ കോളിങ് സെഹ്‌മത് എന്ന നോവലിന്റെ ചുവട് പിടിച്ചാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ആ നോവൽ ആകട്ടെ ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി എഴുതിയിട്ടുള്ളതാണ്.
1971 ലെ ഇൻഡ്യ പാക്ക് യുദ്ധത്തിന് മുൻപായി ഒരു ഇന്ത്യൻ യുവതി തന്റെ പിതാവിന്റെ നിർദേശ പ്രകാരം പാക്കിസ്ഥാൻ ആർമി ഫാമിലിയെ ഒരു യുവാവിനെ വിവാഹം കഴിക്കുകയും തുടർന്ന്
പാകിസ്ഥാനിൽ നിന്ന് കൊണ്ട് ഇന്ത്യക്ക് വേണ്ടി രഹസ്യ വിവരങ്ങൾ ചോർത്തി നൽകി ആ യുദ്ധത്തിൽ ഇന്ത്യക്ക് നിർണ്ണായക വിജയം സമ്മാനിക്കാൻ സഹായിക്കുകയും ചെയ്ത കഥയാണ് ഈ ചിത്രം നമ്മോട് പറയുന്നത്.