Rustom
റുസ്തം (2016)

എംസോൺ റിലീസ് – 1165

Download

2784 Downloads

IMDb

7/10

Movie

N/A

യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി ടിനു സുരേഷ്‌ ദേശായി സംവിധാനം ചെയ്ത ചിത്രമാണ് റുസ്തം. 2016ൽ പുറത്തിറങ്ങിയ ഈ ചിത്രം 1959കളിലെ കഥയാണ് പറയുന്നത്‌.

ഇന്ത്യൻ നാവിക സേനയിലെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് കമാൻഡർ റുസ്തം പാവ്‌രി. 6 മാസത്തെ ജോലിയ്ക്ക്‌ ശേഷം തിരിച്ച്‌ ബോംബെയിലേക്ക്‌ എത്തുന്ന റുസ്തം, താൻ ഏറെ സ്നേഹിക്കുന്ന തന്റെ ഭാര്യ സിന്ധ്യയ്ക്ക്‌ വിക്രം മഖീജ എന്നയാളുമായി രഹസ്യബന്ധം ഉണ്ടെന്ന് കണ്ടെത്തുന്നു. തകർന്നു പോകുന്ന റുസ്തം കപ്പലിലെ ആയുധശാലയിൽ നിന്നും തോക്കുമെടുത്ത്‌ വിക്രത്തിന്റെ വീട്ടിലേക്ക്‌ പോയി അയാളെ വെടിവെച്ച്‌ കൊന്നിട്ട്‌ പോലീസിൽ കീഴടങ്ങുന്നു.

കസ്റ്റഡിയിൽ കിടക്കുന്ന റുസ്തത്തോട്‌ നടന്നുപോയ സംഭവങ്ങൾ ഏറ്റുപറഞ്ഞ്‌ മാപ്പപേക്ഷിക്കുന്ന സിന്ധ്യ അവരുടെ വീട്ടിലേക്ക്‌ എന്തൊക്കെയോ രേഖകൾ കൈക്കലാക്കാൻ വേണ്ടി ആരൊക്കെയോ അതിക്രമിച്ച്‌ കയറിയ കാര്യവും റുസ്തത്തോട്‌ പറയുന്നു.
കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ വിൻസന്റ്‌ ലോബോയ്ക്ക്‌ കേസിൽ എവിടെയൊക്കെയോ പൊരുത്തക്കേടുകൾ അനുഭവപ്പെടുന്നു.
ഇതിനിടെ വിക്രം മഖീജയുടെ സഹോദരി പ്രീതി മഖീജ അവർക്ക്‌ ഉന്നതങ്ങളിൽ ഉള്ള പിടിപാട്‌ ഉപയോഗിച്ച്‌ റുസ്തമിന് കൊലക്കയർ വാങ്ങിക്കൊടുക്കാൻ ശ്രമിക്കുന്നു, അതിനായി മികച്ച വക്കീലായ അഡ്വക്കേറ്റ്‌ കങ്കാണിയെ കേസും ഏൽപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ നോക്കിയാൽ വളരെ എളുപ്പം റുസ്തത്തിന് ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിക്കുന്നതാണെന്ന് തോന്നുന്ന ഈ കേസ്‌ കോടതിയിൽ എത്തുമ്പോൾ മറ്റൊരു രീതിയിൽ മാറുകയാണ്.

മൊത്തത്തിൽ നോക്കിയാൽ വളരെ മികച്ച ഒരു കോർട്ട്‌ ഡ്രാമ ത്രില്ലർ ജേണറിൽ ഉൾപ്പെടുന്ന സിനിമയാണ് റുസ്തം. ടൈറ്റിൽ കഥാപാത്രമായ റുസ്തത്തെ അക്ഷയ്‌ കുമാർ ഗംഭീരമായി തന്നെ അവതരിപ്പിച്ചു എന്ന് പറയാം. മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടേതും നല്ല പ്രകടനങ്ങൾ തന്നെയായിരുന്നു.

NB: ക്രഡിറ്റ്‌ സീനുകൾ കാണാൻ (പത്രക്കട്ടിംഗുകൾ) മറക്കാതിരിക്കുക.