എം-സോണ്‍ റിലീസ് – 2012
ഭാഷ | ഹിന്ദി |
സംവിധാനം | Radhika Rao, Vinay Sapru |
പരിഭാഷ | മാഹീൻ മുഹമ്മദ് |
ജോണർ | ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് |
യാഥാസ്ഥിതിക കുടുംബത്തിലെ ചുറ്റുപാടിൽ ജീവിക്കുന്ന പെൺകുട്ടിയാണ് സരസ്വതി.തന്റെ കല്യാണം നടക്കാത്തത് മൂലം അനിയത്തിയുടെ കല്യാണവും നടക്കുന്നില്ല എന്നു ദിവസവും സരസ്വതി പഴികേൾക്കാറുണ്ട്.ഒരിക്കൽ അതിനൊരു പരിഹാരം കണ്ടെത്താൻ അവൾ തീരുമാനിക്കുന്നു.അതിന് മറ്റൊരാളുടെ സഹായം കൂടി ആവശ്യമാണെന്ന് മനസിലാക്കുന്ന സരസ്വതി,തന്റെ അതേ ഫ്ലാറ്റിൽ താമസിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുറിയിൽ പാതിരാത്രിക്ക് ഒറ്റക്ക് പോകുന്നു.ഈ വിവരം ഫ്ളാറ്റിലെ മറ്റു അംഗങ്ങൾ അറിയുകയും സരസ്വതിയുടെ അച്ഛനെ അറിയിക്കുകയും ചെയ്യുന്നു.ഫ്ളാറ്റിലെ തെമ്മാടിയായ ചെറുപ്പക്കാരനുമായുള്ള ബന്ധത്തിൽ മനംനൊന്ത പിതാവ് തന്റെ മകൾ മരിച്ചു പോയി എന്ന് ജനങ്ങൾക്ക് മുൻപിൽ പ്രസ്താവിക്കുന്നു.കൂടാതെ അവളുടെ ശേഷക്രിയകൾ വരെ ചെയ്യുന്നു.
ഒറ്റക്കായിപോയ സരസ്വതിയുടെ കൂടെ ആ ചെറുപ്പക്കാരൻ കൂടുകയും,അവളോട് തനിക്ക് തോന്നിയ പ്രണയം മറച്ചുവെച്ചു അവളെ മറ്റൊരാളുമായുള്ള കല്യാണത്തിന് വേണ്ടി സഹായിക്കുകയും ചെയ്യുന്നു.ഇതിനു ശേഷം അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം പറയുന്നത്.