എംസോൺ റിലീസ് – 2907
ഭാഷ | ഹിന്ദി, ഇംഗ്ലീഷ് |
സംവിധാനം | Manjari Makijany |
പരിഭാഷ | പ്രണവ് രാഘവൻ |
ജോണർ | ഡ്രാമ, ഫാമിലി, സ്പോർട് |
നമ്മളെല്ലാം സ്വപ്നം കാണുന്നവരാണ്, നമുക്കെല്ലാം ഒരു ലക്ഷ്യമുണ്ട്. എന്നാൽ സ്വപ്നം കാണാൻപോലും പറ്റാത്ത തനിക്ക് ജീവിതത്തിൽ ആരാകണം എന്നുപോലും തീരുമാനിക്കാൻ പറ്റാത്ത രാജസ്ഥാനിലെ ഖേംപൂർ എന്ന ഗ്രാമത്തിലെ പ്രേരണ എന്ന പെൺകുട്ടിയുടെ കഥയാണ് സ്‌കേറ്റർ ഗേൾ എന്ന സിനിമയിൽ പറയുന്നത്.
ലണ്ടനിൽ നിന്ന് തന്റെ അച്ഛന്റെ നാട്ടിലേക്ക് വരുന്ന വിദേശ വനിതയായ ജസിക ഖേംപൂർ എന്ന ഗ്രാമത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളും പ്രേരണയുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയെല്ലാം സിനിമയിൽ പറയുന്നു. ജെസിക വഴി പ്രേരണ സ്കേറ്റിങ്ങിനെപ്പറ്റി അറിയുകയും അത് അവളിൽ പുതുപ്രതീക്ഷ നൽകുകയും ചെയ്യുന്നു. തന്റെ ജീവിതത്തിൽ ഇതുവരെ ഭാവിയെപ്പറ്റി സ്വപ്നം കാണാതിരുന്ന പ്രേരണ സ്കേറ്റിങ് ചെയ്ത് തുടങ്ങുമ്പോൾ സ്വപ്നം കാണുവാൻ തുടങ്ങുന്നു. രാജസ്ഥാനിലെ ദാരിദ്ര്യരുടെ ഗ്രാമത്തിലെ ജീവിതവും, ജാതി വ്യവസ്ഥയും, ജനങ്ങളുടെ മനോഭാവവുമെല്ലാം സിനിമയിൽ വ്യക്തമായി കാണിച്ചുതരുന്നു.