Sooryavanshi
സൂര്യവംശി (2021)

എംസോൺ റിലീസ് – 3191

ഭാഷ: ഹിന്ദി
സംവിധാനം: Rohit Shetty
പരിഭാഷ: ആസിഫ് ആസി
ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ
Download

5134 Downloads

IMDb

5.9/10

രോഹിത് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അക്ഷയ് കുമാറിനെ നായകനാക്കി 2021ൽ പുറത്തിറങ്ങിയ ഹിന്ദി ആക്ഷൻ ത്രില്ലർ ചിത്രമാണ് സൂര്യവൻഷി. രോഹിത് ഷെട്ടിയുടെ തന്നെ cop യൂണിവേഴ്സിലെ ഒരു ചിത്രമാണ് ഇത്.
ഇന്ത്യയിൽ 13 വർഷങ്ങളായി ഒളിച്ചു താമസിക്കുന്ന നാല്പതോളം വരുന്ന ലഷ്കർ സ്ലീപ്പർ സെൽ ഏജന്റുകൾ മുംബൈയിൽ വലിയൊരു സ്ഫോടനത്തിന് ആസൂത്രണം ചെയ്യുന്നു. മുംബൈ എ.ടി.എസിന് ഈ വിവരം ലഭിക്കുന്നു. മുംബൈ എ.ടി.എസിലെ മുതിർന്ന ഉദ്യോഗസ്ഥനായ വീർ സൂര്യവംശിയും അദ്ദേഹത്തിന്റെ ടീമും അവർക്കെതിരെ നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രം പറയുന്നത്.
രോഹിത് ഷെട്ടിയുടെ cop യൂണിവേഴ്സിലെ കഥാപാത്രങ്ങളായ സിങ്കവും[അജയ് ദേവ്ഗൺ] സിംബയും[രൺവീർ സിങ്] ഈ സിനിമയിൽ അതിഥി താരങ്ങളായി വരുന്നുണ്ട്.
കോവിഡ് കാരണം രണ്ട് തവണ റിലീസ് മാറ്റിവെച്ച ചിത്രം 2021 നവംബറിൽ റിലീസ് ചെയ്തപ്പോൾ അക്കൊല്ലത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായാണ് കളം വിട്ടത്.