എം-സോണ്‍ റിലീസ് – 1555

ഭാഷ | ഹിന്ദി |
സംവിധാനം | Om Raut |
പരിഭാഷ | അർജുൻ വാര്യർ |
ജോണർ | ആക്ഷൻ, ബയോഗ്രഫി, ഡ്രാമ |
അജയ് ദേവ്ഗൺ, കാജൽ, സൈഫ് അലിഖാൻ തുടങ്ങി വലിയ താരനിരകൾ ഒന്നിച്ച് ബോക്സ്ഓഫീസിൽ ചരിത്രം തീർത്ത സിനിമയാണ് താനാജി. മുഗൾ ഭരണകൂടം, മറാത്തകളുടെ അധീനതയിലുണ്ടായിരുന്ന 23 കോട്ടകൾ കൈയ്യടക്കുകയും, ഇന്ത്യ മുഴുവൻ കീഴ്പ്പെടുത്തുക എന്നുള്ള സ്വപ്ന സാക്ഷാത്കാരത്തിനായി ശിവാജി രാജയുടെ ഭരണനഗരിയായ രാജ്ഘട്ടിനെ ആക്രമിക്കുകയും ചെയ്യുന്നു. മാറാത്തകളുടെ ചെറുത്തുനില്പിനായി മാറാത്തകളുടെ ഭാഗത്തു നിന്നും താനാജി മലുസാരെ യുടെ നേതൃത്വത്തിൽ സ്വരാജ് സൈന്യം അണിനിരക്കുന്നു. മറുഭാഗത്ത് പ്രതിനായകനായ ഉദയഭാനും.
മഹാഭാരതത്തിലെ കൗരവ പാണ്ഡവ യുദ്ധങ്ങളെ ഓർമിപ്പിക്കുന്ന യുദ്ധ രംഗങ്ങൾ അത്യന്തം മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
ചടുലമായ ആക്ഷൻ രംഗങ്ങളിലൂടെ അജയ് ദേവ്ഗൺ മിന്നിക്കുമ്പോൾ, അതിനൊത്ത പ്രതിനായകനായി സൈഫ് അലിഖാൻ അമ്പരപ്പിക്കുന്നു.