The Silence
ദ സൈലൻസ് (2015)

എംസോൺ റിലീസ് – 930

Download

940 Downloads

IMDb

7.3/10

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ, വിവിധ മേഖലകളിൽ ജീവിക്കുന്ന സ്ത്രീകൾ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണത്തിന്റെയും കഥയാണ് ഈ ചിത്രം ആവിഷ്കരിക്കുന്നത്. അമ്മ നഷ്ടപ്പെട്ട്, തികച്ചും ദരിത്രമായ ചുറ്റുപാടുകളിൽ പഞ്ഞിമിഠായി വിൽപ്പനക്കാരനായ തന്റെ അച്ഛനോടൊപ്പം ഗ്രാമത്തിൽ കഴിയുന്ന ചിനി എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അവളുടെ ചേച്ചി മന്ദാകിനി ജോലിതേടി നഗരത്തിലാണ്. ചിനി ഋതുമതിയായപ്പോൾ വീട്ടിൽ സഹായത്തിനായി സ്ത്രീകൾ ആരുമില്ലാത്തതിനാൽ അച്ഛൻ അവളെ നഗരത്തിലുള്ള അവളുടെ അമ്മാമന്റെ വീട്ടിലേക്കയക്കുന്നു. ധനികനും സ്ത്രീലമ്പടനുമായ അയാൾ തന്റെ ഗോഡൗണിൽ വെച്ച് ചിനിയെ ബലാത്സംഗം ചെയ്യുന്നു. ഇതുമൂലം ആ കൊച്ചുകുഞ്ഞിന്റെ മാനസികാവസ്ഥ ആകെ താറുമാറുകുന്നു. പട്ടണത്തിൽ നിന്ന് തിരിച്ചെത്തിയ ചേച്ചി മന്ദാകിനി ഇത് മനസ്സിലാക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്യുന്നുവെങ്കിലും ഒരു ഫലവുമുണ്ടാകുന്നില്ല. സ്ത്രീ ജീവിതങ്ങളുടെ നേരെയുള്ള ആൺ കടന്നു കയറ്റങ്ങളെയും അതിനെതിരെയുള്ള ചെറുത്തു നിൽപ്പുകളുടെയും തീവ്രമായ ആവിഷ്കാരമാണ് ദ സൈലൻസ്. ഈ ചിത്രത്തിൽ പ്രശസ്ത മറാത്തി സംവിധായകൻ നാഗരാജ് മഞ്ജുളെ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യക്കകത്തും വിദേശത്തും നിരവധിമേളകളിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയുമുണ്ടായി. സമകാലീന മറാത്തി ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ ചലച്ചിത്രകാരനാണ് ഗജേന്ദ്ര ആഹിരി.