The Stoneman Murders
ദി സ്റ്റോൺമാൻ മർഡേഴ്‌സ് (2009)

എംസോൺ റിലീസ് – 1369

Subtitle

3202 Downloads

IMDb

7.3/10

Movie

N/A

മനീഷ് ഗുപ്ത സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ ഈ കെ. കെ. മേനോൻ ചിത്രം 1980കളിൽ ബോംബെ നഗരത്തെ പിടിച്ചുകുലുക്കിയ “Stoneman Murder” കേസിന്റെ കഥ പറയുന്നു. കൊല്ലപ്പെടുന്നവരെല്ലാം ഭിക്ഷക്കാരും റോഡരികിൽ ഉറങ്ങിക്കടക്കുന്നവരുമായിരുന്നു. കല്ലുകൊണ്ട് തലയിലേൽക്കുന്ന ശക്തമായ ആഘാതങ്ങളായിരുന്നു മരണ കാരണം. ശവശരീരങ്ങളുടെ അടുത്തുനിന്നും മതപരമായ ചടങ്ങുകൾ നടത്തിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. ഒരു പ്രത്യേക സാഹചര്യത്തിൽ പോലീസിൽ നിന്നും സസ്പെൻഷനിലായ ഇൻസ്‌പെക്ടർ സഞ്ജയ്‌ സ്വതന്ത്രമായി കേസ് അന്വേഷിക്കുന്നതിലൂടെ സിനിമ പുരോഗമിക്കുന്നു.