The White Tiger
ദി വൈറ്റ് ടൈഗർ (2021)

എംസോൺ റിലീസ് – 2707

ഭാഷ: ഇംഗ്ലീഷ് , ഹിന്ദി
സംവിധാനം: Ramin Bahrani
പരിഭാഷ: സുഹൈൽ ബഷീർ
ജോണർ: ക്രൈം, ഡ്രാമ
Subtitle

4492 Downloads

IMDb

7.1/10

അരവിന്ദ് അദിഗയുടെ ഇതേ പേരിലുള്ള ബുക്കിനെ അടിസ്ഥാനമാക്കി റാമിൻ ബെഹ്‌റാനി സംവിധാനം ചെയ്‌ത്‌ 2021 ൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ചിത്രമാണ് ദി വൈറ്റ് ടൈഗർ.
പ്രിയങ്ക ചോപ്ര, രാജ്‌കുമാർ റാവു, ആദർശ് ഗൗരവ് എന്നിവർ ഈ സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു

ഉത്തരേന്ത്യയയിലെ ഒരു ദാരിദ്ര ഗ്രാമത്തിൽ ജനിച്ച ബൽറാം തന്റെ സമ്പന്നതയിലേക്കുള്ള യാത്രയും അതിന് അദ്ദേഹം തിരഞ്ഞെടുക്കുന്ന വഴികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ബൽറാം അന്നത്തെ ചൈനീസ് പ്രധാനമന്ത്രി വെൻ ജിയ ബാഓക്ക് അയക്കുന്ന ഇമെയിലുകളിലൂടെ ആണ് സിനിമയുടെ കഥ പറഞ്ഞു പോകുന്നത്.

ഇന്ത്യയുടെ അതിഭീകരമായ ജാതിവ്യവസ്ഥയും ഇന്ത്യയിലെ രണ്ട് വിഭാഗം ആളുകളുടെ ജീവിതവും ബാൽറാമിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നു.