Tribhanga
തൃഭംഗ (2021)

എംസോൺ റിലീസ് – 3644

ഭാഷ: ഹിന്ദി
സംവിധാനം: Renuka Shahane
പരിഭാഷ: സജയ് കുപ്ലേരി
ജോണർ: ഡ്രാമ, ഫാമിലി

ഒഡീസി നൃത്തത്തിലെ മൂന്ന് അംഗവ്യത്യാസമുള്ള നിൽപ്പ് രീതികളുണ്ട്, ഇത് അഭംഗ്, സമഭംഗ്, തൃഭംഗ എന്നിവയാണ്. ഈ ഓരോ ഭാവങ്ങളും പ്രതിനിധീകരിക്കുന്ന മൂന്ന് സ്ത്രീ കഥാപാത്രങ്ങളുടെ കഥയാണ് ‘തൃഭംഗ’ പറയുന്നത്. നയൻ താര ആപ്തെ(അഭംഗ്), മകൾ അനുരാധ ആപ്തെ(തൃഭംഗ), അനുരാധയുടെ മകൾ മാഷ (സമഭംഗ്) എന്നിവരുടെ ജീവിതവും അവർ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളുമാണ് ഈ സിനിമ പറയുന്നത്.
പ്രശസ്ത എഴുത്തുകാരിയായ നയൻ താരാ ആപ്തെ (തൻവി അസ്മി) തന്റെ ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ കാരണം മകൾ അനുരാധ (കാജോൾ) യുമായി വലിയ അകലമുണ്ടാകുന്നു. അനുവിന്റെ മകളാണ് മാഷ (മിഥില പാൽക്കർ). തുടർന്നങ്ങോട്ട് മൂവരുടെയും ജീവിതത്തിലുണ്ടാകുന്ന ചില തിരിച്ചറിവുകളാണ് സിനിമ പറയുന്നത്.
മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണീ ചിത്രം, മൂന്ന് സ്ത്രീ കഥാപാത്രങ്ങളും മികച്ച രീതിയിലുള്ള പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.