എം-സോണ്‍ റിലീസ് – 1408
ഹിന്ദി ഹഫ്ത – 1

ഭാഷ | ഹിന്ദി |
സംവിധാനം | Ayan Mukherjee |
പരിഭാഷ | ഉണ്ണി ജയേഷ് |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
ഉത്തരവാദിത്വങ്ങളില്ലാതെ സ്വാർത്ഥമായി തന്റെ പണക്കാരനായ അച്ഛന്റെ പണത്തിന് അടിച്ചു പൊളിച്ചു നടക്കുന്ന കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് മെഹ്‌റ, കൊൽക്കത്തയിൽ നിന്നും എഴുത്തുകാരിയാകണം എന്ന ജീവിതാഭിലാഷത്തോടെ മുംബൈയിൽ വരുന്ന ഐഷയെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നതും പിന്നീട് ഐഷയിൽ നിന്ന് സിദ്ധാർത്ഥ്, ജീവിതത്തിന്റെ അർത്ഥവും ഉത്തരവാദിത്വത്തിന്റെ പ്രാധാന്യവും മനസ്സിലാക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തികച്ചും വ്യത്യസ്ത സ്വഭാവമുള്ള രണ്ടുപേർ അപ്രതീക്ഷിതമായി പരിചയപ്പെന്നതും പിന്നീട് ഒരുമിച്ച് താമസിക്കേണ്ടി വരുന്നതും അതുമൂലം അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും എല്ലാം വളരെ രസകരമായി അയൻ മുഖർജി ഈ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിൽ സിദ്ധാർത്ഥ് മെഹ്റയായി രൺബീർ കപൂറും, ഐഷാ ബാനർജിയായി കൊങ്കണാ സെൻ ശർമ്മയും അഭിനയിച്ചിരിക്കുന്നു.