എം-സോണ്‍ റിലീസ് – 1808
ഭാഷ | ഹിന്ദി |
സംവിധാനം | Siddharth Anand |
പരിഭാഷ | വിപിൻ. വി. എസ്. |
ജോണർ | ആക്ഷൻ, ത്രില്ലർ |
ഒരു സുപ്രഭാതത്തിൽ രാജ്യത്തിന്റെ വിശ്വസ്ത സേവകനായ ഒരു ഏജന്റ് രാജ്യത്തിനു തന്നെ തലവേദനയായി തീരുന്നു. അത്തരം ഒരു സന്ദർഭം ആണ് War എന്ന ചിത്രത്തിന്റെ കഥയ്ക്ക് തുടക്കം കുറിക്കുന്നത്.
ബോളിവുഡിന്റെ Handsome ഹീറോ ഹൃതിക് റോഷനും ആക്ഷൻ ഹീറോ ടൈഗർ ഷ്രോഫും മത്സരിച്ചഭിനയിച്ച ആക്ഷൻ ചിത്രമാണ് War. യാഷ് രാജ് പിക്ചർസ്ന്റെ ബാനറിൽ സിദ്ധാർഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Kabir Luthra (ഹൃതിക് ) ഇന്ത്യൻ റിസർച്ച് ആൻഡ് വിങ്ങിലെ വിശ്വസ്തനും പരിചയ സമ്പന്നനും ഏജൻസി കണ്ടിട്ടുള്ളതിൽ വച്ചു തന്നെ സമർത്ഥനും ആയ ഏജന്റ് ഒരു നാൾ രാജ്യത്തിനു തന്നെ ദ്രോഹിയായി മാറി ദ്രോഹകരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു. കബീറിനെ കീഴ്പ്പെടുത്താനായി കബീറിന്റെ പ്രിയ ശിഷ്യനും ടീംമേറ്റുമായിരുന്ന ഖാലിദ് റഹ്മാനിയെ നിയമിക്കുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും അധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യ്തിരുന്ന ഗുരുസ്ഥാനിയനായ കബീറിനെ നേരിടാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഖാലിദ് തയാറെടുക്കുന്നു. ഇവർ തമ്മിലുള്ള പോരാട്ടത്തിലൂടെ കഥ പുരോഗമിക്കുന്നു .
കബീർ -ഖാലിദ് പോരാട്ടത്തിൽ ആർക്കായിരിക്കും വിജയം??
ഇന്ത്യ കണ്ട സമർത്ഥനും ഏറെകാലത്തെ പരിചയ സമ്പന്നനും ആയ കബീർ എന്തിനാണ് ഇന്ത്യയുടെ ശത്രുവായത്?
കടപ്പാട്: Aswin S Babu