Wazir
വസീർ (2016)

എംസോൺ റിലീസ് – 1419

ഭാഷ: ഹിന്ദി
സംവിധാനം: Bejoy Nambiar
പരിഭാഷ: ആദം ദിൽഷൻ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
IMDb

7.1/10

Movie

N/A

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ സിനിമയാണ് വസീർ. അമിതാഭ് ബച്ചൻ, ഫർഹാൻ അക്തർ, ജോൺ അബ്രഹാം തുടങ്ങിയവർ അഭിനയിച്ച സിനിമ 75 കോടിക്ക്‌ മുകളിൽ കളക്ഷൻ നേടിയെടുത്തു. ഒരു തീവ്രവാദിയെ പിന്തുടരുന്നതിനിടയിൽ കൊല്ലപ്പെട്ട തന്റെ മകൾക്ക് വേണ്ടി പ്രതികാരത്തിന് പോകുന്ന പോലീസ് ഓഫിസറുടെയും മറ്റൊരു സാഹചര്യത്തിൽ തനിക്ക് നഷ്ടമായ അല്ലെങ്കിൽ കൊല്ലപ്പെട്ട മകളുടെ കാലനെ തേടിയുള്ള ഒരു ചെസ്സ് ഗ്രാൻഡ് മാസ്റ്ററുടെയും കഥയാണ് സിനിമ പറയുന്നത്. കഥ മുഴുവൻ ചെസ്സ് രീതിയിൽ തന്നെയാണ് നടക്കുന്നത്. ഓരോ നിമിഷവും ത്രിൽ അടിച്ച് പോകുന്നതിനാൽ യാതൊരു വിധ ലാഗും തന്നെ സിനിമയിൽ ഇല്ല എന്ന് പറയാം. അത്യാവശ്യം നല്ല ട്വിസ്‌റ്റും കാര്യങ്ങളും ഉള്ളത് കൊണ്ട് പ്രേക്ഷകനെ മുൾമുനയിൽ പിടിച്ച് നിർത്താൻ സിനിമക്ക് സാധിക്കുന്നുണ്ട്.