Yeh Meri Family Season 2
യേ മേരി ഫാമിലി സീസൺ 2 (2023)

എംസോൺ റിലീസ് – 3351

ഭാഷ: ഹിന്ദി
സംവിധാനം: Mandar Kurundkar
പരിഭാഷ: സഞ്ജയ് എം എസ്
ജോണർ: കോമഡി, ഡ്രാമ, ഫാമിലി

2023-ൽ ആമസോൺ മിനി ടിവി പുറത്തിറക്കിയ 5 എപ്പിസോഡുകളുള്ള മിനി സീരീസാണ് യേ മേരി ഫാമിലി സീസൺ 2.

1994-ലെ ഒരു ശൈത്യകാലത്ത്, ലഖ്‌നൗവിൽ താമസിക്കുന്ന അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങിയ ഒരു കൊച്ചു കുടുംബത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. വീട്ടിലെ മൂത്ത കുട്ടിയായ റിതികയിലൂടെ പറഞ്ഞുപോകുന്ന കഥ ഓരോ എപ്പിസോഡിലും കാണിക്കുന്നത് റിതികയും വീട്ടിലെ ഓരോ അംഗങ്ങളുമായി റിതികയുടെ ആത്മബന്ധവും ഒടുവിൽ അവൾക്കുണ്ടാവുന്ന തിരിച്ചറിവുകളുമാണ്.

പഞ്ചായത്ത്‌, ഗുല്ലക്, കോട്ട ഫാക്ടറി പോലുള്ള മികച്ച സീരീസുകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള TVF ആണ് യേ മേരി ഫാമിലിയുടേയും പിന്നിൽ.

90’s കിഡ്സിന് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരുപാട് മുഹൂർത്തങ്ങളുണ്ട് സീരീസിൽ.
അതുപോലെ 90s ലൈഫ് അറിയാൻ ആകാംഷയുള്ള 2k കിഡ്സിനും സീരീസ് കാണാവുന്നതാണ്!