Yes Boss
യസ് ബോസ്സ് (1997)

എംസോൺ റിലീസ് – 2485

ഭാഷ: ഹിന്ദി
സംവിധാനം: Aziz Mirza
പരിഭാഷ: സുജിത്ത് ബോസ്
ജോണർ: കോമഡി, ഡ്രാമ
Download

3116 Downloads

IMDb

6.7/10

Movie

N/A

ഷാരൂഖ് ഖാൻ, ജൂഹി ചൗള, ആദിത്യ പഞ്ചോളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അസീസ് മിർസ സംവിധാനം ചെയ്ത് 1997 ജൂലൈ 18 തീയതി തീയറ്ററിൽ എത്തിയ ചിത്രമായിരുന്നു യസ് ബോസ്സ്.
കുറച്ചു പണം സാമ്പാദിച്ചു ഒരു പരസ്യ ഏജൻസി തുടങ്ങണം പിന്നെ തന്റെ അമ്മയുടെ ഓപറേഷൻ നടത്തണം എന്നൊക്കെയാണ് രാഹുൽ ആഗ്രഹം.
ഒരു ദിവസം സീമ എന്ന സുന്ദരിയും ആഡംബര ജീവിതം ആഗ്രഹിക്കുന്നവളുമായ ഒരു മോഡലിനെ കണ്ടുമുട്ടുന്നു, രാഹുൽ അവളെ ഇഷ്ടപ്പെടുന്നു. അതിനിടയിൽ രാഹുലിന്റെ കാമഭ്രാന്തനായ ബോസ് സിദ്ധാർത്ഥ് സീമയെ കാണുകയും അവളെ പാട്ടിലാക്കാൻ രാഹുലിനോട് സഹായം ചോദിക്കുകയും ചെയ്യുന്നു. പിന്നീട് സീമയെ സ്വന്തമാക്കാൻ രാഹുൽ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.
അസീസ് മിർസ തന്നെ എഴുതിയ ഈ കഥക്ക് തിരക്കഥ എഴുതിയിരിക്കുന്നത് മങ്കേഷ് കുൽക്കർണിയാണ്. ജതിൻ ലളിത് സംഗീതസംവിധാനം നിർവഹിച്ച ഈ സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
5 കോടി രൂപ ബഡ്‌ജറ്റ്റിൽ ഇറങ്ങിയ ഈ സിനിമ ബോക്സ്ഓഫീസിൽ 23 കോടി രുപയോളം വാരിക്കൂട്ടി 1997 ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമകളിലൊന്നായി.പിന്നീട് പല ഭാഷകളിലും ഈ സിനിമ റീമേക്ക് ചെയ്യപ്പെട്ടു.