Gundala
ഗുണ്ടാല (2019)

എംസോൺ റിലീസ് – 1944

Download

17003 Downloads

IMDb

6.1/10

ഒരു കൊച്ചു ഗ്രാമത്തിലാണ് കഥ തുടങ്ങുന്നത്.തങ്ങളുടെ കൂലി വർധിപ്പിക്കണം എന്ന് പറഞ്ഞ് ഒരു കൂട്ടം ജനങ്ങൾ ഗ്രാമത്തിലെ ഫാക്ടറിയിലേക്ക് ചെല്ലുന്നു.അവിടെ വെച്ച് നമ്മുടെ കഥാ നായകന്റെ അച്ഛൻ അതിദാരുണമായ കൊല്ലപ്പെടുന്നു.അച്ചനില്ലതെ അ കുഞ്ഞ് മോൻ ഒരു വർഷം കഴിച്ചു.അങ്ങനെ ഒരു സുപ്രഭാതത്തിൽ അവന്റെ അമ്മയെയും കാണാതെ ആകുന്നു.പിന്നീട് അവൻ തെരുവിൽ ജീവിക്കാൻ തുടങ്ങി.അവിടെ ആട്ടും തുപ്പും ഏറ്റു വാങ്ങി ആരോടും മിണ്ടാതെ ജീവിതം തള്ളി നീക്കി.പക്ഷേ രാജ്യത്തിന്റെ അവസ്ഥ മോശം ആവുകയും അതിനെ ചെറുക്കാൻ ആർക്കും കഴിയാതെയും വരുമ്പോൾ തനിക്ക് പല അമാനുഷിക കഴിവുകളും ഉണ്ടെന്ന് അവന് മനസ്സിലാകുന്നു.അങ്ങനെ രാജ്യം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നം ഇല്ലാതാക്കാൻ തന്റേതായ എല്ലാ ശ്രമവും നടത്താൻ അവൻ രണ്ടും കൽപ്പിച്ച് ഗോദയിൽ ഇറങ്ങുന്നതാണ് കഥയുടെ ഇതിവൃത്തം.
ഇതിൽ എടുത്ത് പറയേണ്ട കാര്യം ഇതിലെ ഫൈറ്റ് സീനുകളും മറ്റുമാണ്.നല്ല വെടിപ്പായി തന്നെ അതൊക്കെ ചെയ്തിട്ടുണ്ട്.
VFX,CINEMATOGRAPHY,SOUND EFFECT തുടങ്ങിയവയ്ക്ക് അവാർഡും ലഭിച്ചു. ആ വർഷത്തെ മികച്ച പെർഫോമൻസ് കാഴ്ച വെച്ച നടനുള്ള അവാർഡ് നമ്മുടെ കഥാ നായകന് ലഭിച്ചു.