Merantau
മെരന്തൗ (2009)
എംസോൺ റിലീസ് – 2211
ഭാഷ: | ഇന്തോനേഷ്യൻ |
സംവിധാനം: | Gareth Evans |
പരിഭാഷ: | മിഥുൻ എസ് അമ്മൻചേരി, വാരിദ് സമാൻ |
ജോണർ: | ആക്ഷൻ, ഡ്രാമ |
മീനങ്കബൌ സംസ്‍കാരം അനുസരിച്ച് ഒരു കുടുംബത്തിൽ ജനിക്കുന്ന ഓരോ കുട്ടിയും ഒരു പുരുഷൻ ആകുന്നതിനു മുമ്പ് കുടുംബത്തിൽ നിന്ന് വിട്ട് ഒരു യാത്ര പോകണം, ഒരുപാട് നാൾ ഒറ്റക്ക് ജീവിക്കണം, അങ്ങനെ ഉള്ള ഒരു യാത്രക്ക് പോകുന്ന യുദാ എന്ന ചെറുപ്പക്കാരൻ ഒരു പെൺകുട്ടിയെ സഹായിക്കാൻ ശ്രമിക്കുന്നതിലൂടെ ഒരു സെക്സ് റാക്കറ്റിന്റെ പ്രധാന ശത്രു ആയി മാറുന്നു. അതിനു ശേഷം ആ പെൺകുട്ടിയെയും അവളുടെ സഹോദരനെയും രക്ഷിക്കാൻ ഒരു അയോധന കലാകാരനായ അവൻ നടത്തുന്ന സഹാസങ്ങൾ ആണ് ഈ സിനിമ പറയുന്നത്.
Iko uwais എന്ന ആക്ഷൻ താരത്തിന്റെ ആദ്യ ചിത്രം കൂടിയായ ഈ സിനിമ ആക്ഷൻ സിനിമ പ്രേമികൾക് ഒരു വിരുന്ന് തന്നെയാണ്.