Brutti, sporchi e cattivi
ബ്രൂത്തി, സ്‌പോർക്കി എ കത്തിവി (1976)

എംസോൺ റിലീസ് – 2634

ഭാഷ: ഇറ്റാലിയൻ
സംവിധാനം: Ettore Scola
പരിഭാഷ: ഷൈജു. എസ്
ജോണർ: കോമഡി, ഡ്രാമ
IMDb

7.7/10

Movie

N/A

ചേരിപ്രദേശത്തെ വളരെ ചെറിയൊരു വീട്ടിൽ നടക്കുന്ന കഥയാണ് ബ്രൂത്തി, സ്‌പോർക്കി എ കത്തിവി (Ugly, Dirty & Bad) എന്ന ഇറ്റാലിയൻ ചിത്രം. ബ്ലാക്ക് കോമഡി ചിത്രങ്ങൾ വളരെ വ്യത്യസ്‍തമായി അവതരിപ്പിച്ചിട്ടുള്ള Ettore Scoleയുടെ ഒരു മാസ്റ്റർപീസ് തന്നെയാണ് ഈ ചിത്രം.

ജസീന്തോയുടെ മക്കളും, പേരക്കുട്ടികളും, ബന്ധുക്കളും, അതിഥികളും അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വലിയൊരു കൂട്ടം ആളുകൾ ആ വീട്ടിൽ തിങ്ങി നിറഞ്ഞു കഴിയുകയാണ്. എല്ലാവരുടെയും ലക്ഷ്യം ജസീന്തോക്ക് ലഭിച്ച ഇൻഷുറൻസ് തുക കൈക്കലാക്കുകയെന്നതാണ്. ആ പണം ആർക്കും കൊടുക്കാതെ വീട്ടിൽ തന്നെ ഒളിപ്പിച്ചു വെച്ച് കയ്യിൽ തോക്കും പിടിച്ചാണ് അയാൾ ഉറങ്ങുന്നത് തന്നെ. തന്റെ പണത്തിന് മേലെയാണ് എല്ലാവരുടെയും കണ്ണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഭാര്യയോടോ മക്കളോടോ പേരക്കുട്ടിക്കളോടോ ഒന്നും തന്നെ അയാൾക്ക് സ്നേഹമൊന്നുമില്ല. പണം കൈക്കലാക്കാനുള്ള അവരുടെ ശ്രമങ്ങളും തുടർന്ന് നടക്കുന്ന രസകരമായ സംഭങ്ങളുമൊക്കെയായി മുന്നോട്ട് പോവുന്ന ചിത്രം ഒരു ചിരി വിരുന്ന് തന്നെയാണ്.

അശ്ലീലരംഗങ്ങളും സംഭാഷണങ്ങളും ഉള്ളതിനാൽ കുട്ടികളോടൊത്ത് കാണാതിരിക്കാൻ ശ്രദ്ധിക്കുക