I Am Love
ഐ ആം ലൗ (2009)

എംസോൺ റിലീസ് – 1990

Download

6036 Downloads

IMDb

7/10

സമൂഹത്തിന്റെ പ്രണയ സങ്കൽപ്പങ്ങൾക്ക് പൊളിച്ചെഴുത്തലുകൾ നടത്തിയ വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ആണ് ലൂക്കാ ഗ്വാഡാഗ്നിനോ. സാമൂഹിക സദാചാരങ്ങൾക്കു നിരക്കാത്ത പ്രണയത്തെ അതിന്റെ തീവ്രതയിൽ ആവിഷ്കരിക്കുന്ന അദ്ദേഹത്തിന്റെ ജീവിതാംശമുള്ള”ഡിസയർ ട്രിയോളജിയിലെ ”  പ്രഥമ ചിത്രമാണ് 2009 ൽ ഇറങ്ങിയ “ഇയോ സോണോ ല് ‘അമോറെ “. മധ്യവയസ്കയായ എമ്മയുടെയും മകന്റെ സുഹൃത്തായ അന്റോണിയോയുടെയും പ്രണയത്തിലൂടെ, പ്രണയമെന്നത് പ്രായത്തിനും പണത്തിനും പദവിക്കും അതീതമാണെന്നു അതിൽ പ്രകൃതിക്കും പാചകത്തിനും പച്ചയായ ജീവിത യാഥാർഥ്യങ്ങൾക്കും  പ്രസക്തിയുണ്ടെന്നും സംവിധായകൻ എടുത്തു കാട്ടുന്നു. അനേകം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു നിരൂപക ശ്രദ്ധനേടിയ ഈ ചിത്രം പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്ക് പ്രേക്ഷകനെ നയിക്കുമെന്ന് തീർച്ചയാണ്. – ബിബിൻ ജേക്കബ്.