I'm Not Scared
ഐ യാം നോട്ട് സ്കേർഡ് (2003)

എംസോൺ റിലീസ് – 3206

Download

4885 Downloads

IMDb

7.4/10

നഗരത്തിൽ നിന്നും ഏറെ അകലെയുള്ള ഒരു കുഗ്രാമത്തിലാണ് കഥയുടെ പശ്ചാത്തലം. എന്നത്തേയും പോലെ ഒരു ദിവസം കൂട്ട്കാരുമൊത്ത് മലമുകളിൽ കളിക്കാൻ പോയ പത്ത് വയസ്സുകാരനായ കഥാ നായകൻ അപ്രതീക്ഷിതമായി ഒരു രഹസ്യ കുഴി കാണാൻ ഇടയാകുന്നു, ചങ്ങലക്ക് ഇട്ട വിശന്ന് വലഞ്ഞ ഒരു കുട്ടിയെയാണ് അവന് ആ കുഴിയിൽ കാണാൻ കഴിഞ്ഞത്. അവനെ ആര് അവിടെ കൊണ്ടിട്ടു? എന്തിന്? തുടങ്ങിയ ചോദ്യങ്ങൾ പ്രേക്ഷകരിൽ മുൻ നിർത്തി ഒരു മിസ്റ്ററി ത്രില്ലെർ ആയാണ് തുടർന്നങ്ങോട്ട് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഛായാഗ്രഹണം ഇവ രണ്ടും സിനിമക്ക് ഒപ്പം മികച്ചു നിൽക്കുന്നു. ഒന്നേമുക്കാൽ മണിക്കൂർ നീണ്ടുനിക്കുന്ന ഒരു സുന്ദര ദൃശ്യാനുഭവമാണ് ഈ സിനിമ. സിനിമയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ട് നോക്കേണ്ട ഒരു ചിത്രമാണിത്.