La Strada
ലാ സ്ട്രാഡ (1954)

എംസോൺ റിലീസ് – 159

ഭാഷ: ഇറ്റാലിയൻ
സംവിധാനം: Federico Fellini
പരിഭാഷ: കെ. പി രവീന്ദ്രൻ
ജോണർ: ഡ്രാമ
Download

537 Downloads

IMDb

8/10

Movie

N/A

ഫെഡെറികോ ഫെല്ലിനി സംവിധാനം ചെയ്ത പ്രസിദ്ധ ഇറ്റാലിയൻ നിയോ റിയലിസ്റ്റിക്‌ ചിത്രമാണ്‌ ലാ സ്ട്രാഡ (റോഡ്). ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്കു തള്ളിമാറ്റപ്പെട്ട ഏതാനും നിസ്സാരമനുഷ്യരുടെ കഥയാണിതു.ലാ സ്ട്രാഡ എന്നാൽ ‘പാത’ എന്നണർഥം.തെരുവുകളിലെ ചെപ്പടിവിദ്യക്കാരനായ സമ്പാനോവും അവന്റെ സഹായിയായി എത്തിച്ചേർന്ന ഹെൽസോമിന എന്ന പെൺകുട്ടിയും തമ്മിലുള്ള ബന്ധമാണു ആവിഷ്കരിച്ചിട്ടുള്ളതു.പ്രശസ്തനായ ആന്റണി ക്വിന്നാണു സമ്പാനോ ആയി അഭിനയിച്ചിരിക്കുന്നതു.അധഃസ്ഥിതരുടെ ശോകഗീതമാണു ലാ സ്ട്രാഡ.ഒപ്പം മനുഷ്യ ബന്ധങ്ങളെ കുറിച്ച്‌ ആഴത്തിലുള്ള പഠനവും.

1956-ലെ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരം ഈ ചിത്രം നേടിയിട്ടുണ്ട്