എം-സോണ്‍ റിലീസ് – 2241
MSONE GOLD RELEASE
ഭാഷ | ജാപ്പനീസ്, ഇറ്റാലിയൻ |
സംവിധാനം | Koreyoshi Kurahara |
പരിഭാഷ | വിവേക് സത്യൻ |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ |
കൊറിയോഷി കുരഹാര സംവിധാനം ചെയ്ത് കെൻ തകാകുര അഭിനയിച്ച 1983 ലെ ജാപ്പനീസ് ഡ്രാമ/അഡ്വെൻജർ ചിത്രമാണ് അന്റാർട്ടിക്ക.
1958-ൽ ഒരു ജാപ്പനീസ് ശാസ്ത്ര പര്യവേഷണ സംഘത്തിന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള യാത്രയും അതികഠിനമായ കലാവസ്ഥയിൽ നിന്നുമുള്ള മടക്കയാത്രയും പ്രതിപാദിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ടാരോ, ജിറോ എന്നീ പേരുകളിലുള്ള സഖാലിൻ ഹസ്‌കി ബ്രീഡിൽ പെട്ട രണ്ട് നായകളാണ്.
പ്രതികൂല കാലാവസ്ഥ മൂലം, അന്റാർട്ടിക്കയിലെ പര്യവേഷണത്തിന്റെ പാതിവഴിയിൽ മടങ്ങുന്ന സമയത്ത് ശാസ്ത്രജ്ഞരായ ഉഷിയോഡയ്ക്കും, ഓച്ചിയ്ക്കും മുകളിൽ പറഞ്ഞ രണ്ടു നായകൾ ഉൾപ്പെടെ 19 പൈലറ്റ് നായകളെ അവിടെ ഉപേക്ഷിക്കേണ്ടി വരുന്നു. മനസില്ലാ മനസോടെ നാട്ടിലേക്ക് മടങ്ങുന്ന അവർ കുറ്റബോധം നിറഞ്ഞ മനസുമായി ജീവിതം നയിക്കുമ്പോൾ പ്രതികൂല കാലാവസ്ഥയോട് പൊരുതി ആ നായകൾക്ക് അവിടെ അതിജീവിക്കാനാകുമോ എന്നതാണ് ചോദ്യം. ഒരു വർഷത്തിനു ശേഷം അവർ തങ്ങളുടെ വിശ്വസ്തരായ കൂട്ടാളികളെ തേടി ഒരിക്കൽകൂടി അപകടകരമായ യാത്ര തുടങ്ങുന്നു. അവിടെ അവർക്ക് പ്രകൃതി ഒരുക്കിവച്ച അവിശ്വസനീയമായ കാഴ്ചകൾ എന്തൊക്കെയായിരുന്നു?
ഉപേക്ഷിക്കപ്പെട്ട 19 നായകളിൽ എത്രപേർ അതിജീവിച്ചിട്ടുണ്ടാകും? ചിത്രത്തിന്റെ ക്ലൈമാക്സ് ഇതിനെല്ലാം മറുപടി നൽകുന്നു
ഈ ചിത്രത്തിലെ ടാരോ, ജിറോ എന്നീ നായകളുടെ പ്രകടനവും, മികച്ച ഛായാഗ്രഹണവും, ലൈറ്റിംഗ്, മ്യൂസിക് സ്കോർ എന്നിവയും എടുത്തുപറയേണ്ടവയാണ്.1997 വരെ ജപ്പാനിലെ ഏറ്റവും പണം വാരി ചിത്രങ്ങളിൽ മുന്നിലായിരുന്നു അന്റാർട്ടിക്കയുടെ സ്ഥാനം.