Ao-Natsu: Kimi ni Koi Shita 30-Nichi
ആവോ-നത്സു: കിമി നി കോയി ഷിത 30-നിചി (2018)
എംസോൺ റിലീസ് – 2632
ടോക്കിയോ നഗരത്തിൽ ജീവിക്കുന്ന റിയോക്ക് ഒരു സ്വപ്നമുണ്ട്, ഒരുവനെ യാദൃച്ഛികമായി എവിടേലും വെച്ച് കണ്ടുമുട്ടി സ്നേഹത്തിലാവുക എന്നത്. വേനലധിക്ക് അവൾ അനിയനോടൊപ്പം അമ്മൂമ്മയുടെ കൂടെ നിൽക്കാനായി ഗ്രാമത്തിലേക്ക് യാത്രയാവുന്നു. അവിടെ ചെന്നിറങ്ങുന്ന അവൾ ആദ്യമേ കാണുന്നത് ഗിൻസോയെയാണ്. അവൻ ആരെന്നോ എന്തെന്നോ ഒന്നും അവൾക്കറിയില്ലാരുന്നു. തുടർന്ന് അമ്മൂമ്മയുടെ വീട്ടിലെത്തുമ്പോൾ അവൻ അവിടെയുണ്ട്. അവൻ ലിക്കർ സ്റ്റോറിലെ പയ്യനാണെന്നും ഇടക്ക് തന്റെ കടയിലും സഹായത്തിന് വരാറുണ്ടെന്നും അമ്മൂമ്മ അവളോട് പറയുന്നു. എന്നാൽ ഗിൻസോക്ക് അവളോട് ദേഷ്യമാണ് തോന്നുന്നത്. അമ്മൂമ്മയെ ഗ്രാമത്തിൽ തനിച്ചാക്കി പോയവരല്ലേ എന്നതാണ് അവന്റെ മനസ്സിൽ.
എന്നാൽ വൈകാതെ തന്നെ അമ്മൂമ്മയിൽ നിന്നും സത്യാവസ്ഥ അവനറിയുന്നു. അമ്മൂമ്മ ഇടക്ക് ടോക്കിയോയിൽ പോവാറുണ്ടെന്നും അവരെ ഒരിക്കലും ഒറ്റപ്പെടുത്തിയിട്ടില്ലെന്നും പറയുന്നു. തുടർന്ന് റിയോയും ഗിൻസോയും സുഹൃത്തുക്കളാവുന്നു. ഗ്രാമത്തിൽ നടക്കുന്ന ഉത്സവവും സുഹൃത്തുക്കളോടുത്തുള്ള രസകരമായ നിമിഷങ്ങളുമൊക്കെയായി അവരുടെ വേനലവധി മറക്കാൻ പറ്റാത്ത ഓർമകൾ സമ്മാനിക്കുകയാണ്. പ്രണയവും വിരഹവും തമാശകളുമൊക്കെയായി രസകരമായി അവതരിപ്പിച്ചിരിക്കുന്നൊരു കൊച്ചു ചിത്രമാണ് ആവോ-നത്സു: കിമി നി കോയി ഷിത 30-നിചി അഥവാ ബ്ലൂ സമ്മർ. 2018ൽ ജാപ്പനീസ് ഭാഷയിൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Takeshi Furusawa ആണ്.