Battle Royale
ബാറ്റിൽ റൊയാൽ (2000)

എംസോൺ റിലീസ് – 1258

IMDb

7.5/10

Movie

N/A

കഥ നടക്കുന്നത് ജപ്പാനിൽ ആണ്. ഒൻപതാം ക്ലാസ്സുകാരായ 42 പേരെ വിജനമായ ഒരു ദ്വീപിലേക്ക് അയയ്ക്കുന്നു. അവർക്കൊരു മാപ്പ്, ഭക്ഷണം, വിവിധ ആയുധങ്ങൾ എന്നിവ നൽകുന്നു. ഓരോരുത്തരുടെയും കഴുത്തിൽ ഒരു സ്ഫോടനാത്മക കോളർ ഘടിപ്പിച്ചിട്ടുണ്ട്. അവർ ഒരു നിയമം ലംഘിച്ചാൽ, കോളർ പൊട്ടിത്തെറിക്കും. അവരുടെ ദൗത്യം : പരസ്പരം കൊല്ലുക, അവസാനത്തെ ആളായി നിൽക്കുക. അവസാനമായി രക്ഷപ്പെടുന്നയാൾക്ക് ദ്വീപ് വിടാൻ അനുവാദമുണ്ട്. ഒന്നിൽ കൂടുതൽ പേർ ബാക്കിയുണ്ടെങ്കിൽ, കോളറുകൾ പൊട്ടിത്തെറിച്ച് അവർ കൊല്ലപ്പെടുകയും ചെയ്യും.

PUBG, FORTNITE പോലെയുള്ള ഗെയിമുകൾ ഈ സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഉണ്ടാക്കിയതാണ്.

കടപ്പാട് : #Bahir