Before The Coffee Gets Cold
ബിഫോർ ദി കോഫി ഗെറ്റ്സ് കോൾഡ് (2018)

എംസോൺ റിലീസ് – 2362

IMDb

6.7/10

Movie

N/A

ഒരു നിശ്ചിത നഗരത്തിലെ ഒരു നിശ്ചിത കോഫി ഷോപ്പിലെ ഒരു നിശ്ചിത കസേരമേൽ ഒരു വർത്തമാനകാല ഐതിഹ്യമുണ്ട്. ആ കസേരയിൽ ഇരുന്ന് കോഫി കുടിച്ചാൽ ഭൂതകാലത്തിലെ നമ്മൾ ആഗ്രഹിക്കുന്ന സമയത്തേക്ക് പോവാൻ സാധിക്കും. എന്നാൽ അതിൽ പാലിക്കേണ്ടുന്ന ചില വിചിത്ര നിയമങ്ങളുമുണ്ട്. കോഫി ഷോപ്പിൽ ഒരിക്കലെങ്കിലും വന്നിട്ടുള്ള ആൾക്ക് മാത്രമേ പഴയ കാലത്തേക്ക് പോവാൻ കഴിയൂ. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കോഫി ചൂടാറുന്നത് വരെയേ ആ സമയത്ത് നിൽക്കാൻ സാധിക്കൂ. അതുപോലെ ചൂടാറുന്നതിന് മുൻപായി കോഫി കുടിക്കുകയും വേണം, എങ്കിലേ തിരികെ വരാനും സാധിക്കൂ.

കോഫി ഷോപ്പിലെത്തുന്ന പലരും തങ്ങളുടെ പല ആവശ്യങ്ങൾക്കായി ഇത് പരീക്ഷിക്കുന്നുണ്ട്. ഭൂതകാലത്ത് പോയി ചെയ്യുന്ന കാര്യങ്ങൾ ഒരു തരത്തിലും നിലവിലെ അവസ്ഥയിൽ മാറ്റം വരുത്തില്ല. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് എല്ലാവരും യാത്ര ചെയ്യുന്നത്. അങ്ങനെ ഓരോരുത്തരുടെയും കഥകൾ ഭംഗിയായി കോർത്തിണക്കിയ ചിത്രമാണ് “ബിഫോർ ദി കോഫി ഗെറ്റ്‌സ് കോൾഡ്” (Cafe Funiculi Funicula)