Blade Of The Immortal
ബ്ലേഡ് ഓഫ് ദി ഇമ്മോര്‍ട്ടല്‍ (2017)

എംസോൺ റിലീസ് – 644

Download

4530 Downloads

IMDb

6.7/10

ജപ്പാനില്‍ 1993 ല്‍ പുറത്തിറങ്ങിയ കോമിക്സായിരുന്നു ‘Blade Of The Immortal’.
2008 ല്‍ അനിമേറ്റഡ് സീരീസ് ഇറക്കി.അതേ വര്‍ഷം തന്നെ ‘Blade of the Immortal: Legend of the Sword Demon’ എന്ന പേരില്‍ നോവലും പുറത്തിറങ്ങി.
Live-Action 2017 ല്‍ പുറത്തിറങ്ങി.വാര്‍ണര്‍ ബ്രോസ് ആണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്.

തന്‍റെ അച്ഛനേയും അമ്മയേയും കൊന്നവരോട് പ്രതികാരം ചെയ്യാന്‍ റിന്‍ എന്ന പെണ്‍കുട്ടി ഇറങ്ങി തിരിക്കുന്നു.യാത്രക്കിടയില്‍ വയസായ സ്ത്രി അവളോട് ബോഡിഗാര്‍ഡിനെ എടുക്കാന്‍ പറയുന്നു.അല്ലാത്തപക്ഷം അവള്‍ക്ക് പ്രതികാരം ചെയ്യാന്‍ സാധിക്കില്ല.ബോഡിഗാര്‍ഡിനെ എവിടെ കിട്ടും എന്നും അവര്‍ പറഞ്ഞ് കൊടുക്കുന്നു.മാഞ്ചി എന്നാണ് അയാളുടെ പേര്,സാമുറോയി ആണ്.എന്നാല്‍ അയാള്‍ നിരസിക്കുന്നു.പിന്നീട് അയാള്‍ സമ്മതം അറിയിക്കുന്നു.അങ്ങനെ പ്രതികാരം ചെയ്യാന്‍ ഇറങ്ങി തിരിക്കുന്നു.അവരുടെ യാത്രക്കിടയില്‍ അവര്‍ നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളുമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം.